ന്യൂഡല്‍ഹി: വനിത ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ മിതാലി രാജ് നയിക്കും. ഫെബ്രുവരി മൂന്നു മുതല്‍ 21 വരെ കൊളംബോയിലാണ് യോഗ്യത മത്സരങ്ങള്‍. കഴിഞ്ഞ ഏഷ്യ കപ്പ് ട്വന്‍റി20യില്‍ കളിച്ച താരങ്ങളെ നിലനിര്‍ത്തിയാണ് ടീം പ്രഖ്യാപനം. ആസ്ട്രേലിയയില്‍ ബിഗ്ബാഷ് ലീഗില്‍ കളിക്കുന്ന ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദന എന്നിവരും ടീമിലുണ്ട്. യോഗ്യത റൗണ്ടില്‍ ശ്രീലങ്ക, അയര്‍ലന്‍ഡ്, സിംബാബ്വെ, തായ്ലന്‍ഡ് എന്നിവര്‍ക്കൊപ്പമാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക, പാകിസ്താന്‍, ബംഗ്ളാദേശ്, പാപ്വന്യൂഗിനി എന്നിവര്‍ ഗ്രൂപ് ‘ബി’യിലും. ഓരോ ഗ്രൂപ്പിലെയും ആദ്യ മൂന്നു സ്ഥാനക്കാര്‍ സൂപ്പര്‍സിക്സിലേക്ക് യോഗ്യത നേടും. ജൂണ്‍ 26 മുതല്‍ ജൂലൈ 23 വരെ ഇംഗ്ളണ്ടിലാണ് ലോകകപ്പ് മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.