Posted On
date_range Updated On
date_range ബാറ്റ് ചെറുതാക്കുകയല്ല ബൗണ്ടറി ൈലൻ വലുതാക്കണം: വിവിയൻ റിച്ചാർഡ്സ്
മുംബൈ: ക്രിക്കറ്റ് ബൗണ്ടറിയുടെ വലുപ്പം അൽപംകൂടി കൂട്ടണമെന്ന് മുൻ വെസ്റ്റിൻഡീസ് ക്യാപ്റ്റനും വെടിക്കെട്ട് ബാറ്റ്സ്മാനുമായ വിവിയൻ റിച്ചാർഡ്സ്. ബാറ്റിെൻറ എഡ്ജിൽ കൊണ്ടാൽപോലും സിക്സറിലേക്ക് പറക്കുന്നത് തടയാൻ ബാറ്റിെൻറ വലുപ്പം കുറയ്ക്കുന്നത് വിഡ്ഢിത്തമാണ്. പകരം, 60-65 യാർഡിൽനിന്ന് 80 യാർഡിലേക്ക് ബൗണ്ടറി വികസിപ്പിക്കുകയാണ് വേണ്ടതെന്ന് പുണെ ഫെസ്റ്റിൽ പെങ്കടുക്കാനെത്തിയ റിച്ചാർഡ്സ് പറഞ്ഞു. ഇന്ത്യ സ്വന്തം മണ്ണിൽ നേടിയ വിജയം വിദേശത്തും ആവർത്തിച്ചാൽമാത്രമേ മികച്ച ടീമെന്ന ഖ്യാതി നിലനിർത്താനാവുകയുള്ളൂവെന്നും വിവിയൻ റിച്ചാർഡ്സ് ഒാർമിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.