വെ​സ്റ്റി​ൻ​ഡീ​സ് ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പിന്റെ ബാറ്റിങ്

വിൻഡീസിന് ഹോപ്; നാലാം ട്വന്റിയിൽ ഇന്ത്യക്ക് 24 റൺസ് തോൽവി

ഹൈ​ദ​രാ​ബാ​ദ്: ഉ​പ്പ​ൽ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ലെ പി​ച്ചി​ൽ പ്ര​തീ​ക്ഷി​ച്ച പോ​ലെ റ​ണ്ണൊ​ഴു​കി​യ​പ്പോ​ൾ ഇ​ന്ത്യ​ക്കെ​തിരെ നാ​ലാം ട്വ​ന്റി മ​ത്സ​ര​ത്തി​ൽ വെ​സ്റ്റി​ൻ​ഡീ​സി​ന് 24 റൺസ് ജയം. ​

വെസ്റ്റിൻഡീസ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 247 റൺസെന്ന കൂറ്റൻ സ്കോർ നേടിയപ്പോൾ ഇന്ത്യൻ മറുപടി 19.3 ഓവറിൽ 223 റൺസിലൊതുങ്ങി. ഇന്ത്യക്ക് മലയാളി താരം സഞ്ജു സാംസൺ കൂറ്റൻ അടികളോടെ ഉജ്ജ്വല തുടക്കമാണ് നൽകിയത്.

23 പന്തിൽ 56 റൺസെടുത്ത സഞ്ജു തന്നെയാണ് ടോപ് സ്കോറർ. 20 പന്തിൽ 41 റൺസെടുത്ത നിതീഷ് കുമാർ റെഡ്ഡിയും 25 പന്തിൽ 43 റൺസെടുത്ത തിലക് വർമയും മികച്ച പ്രകടനം നടത്തിയെങ്കിലും ജയിക്കാൻ അത് മതിയാകുമായിരുന്നില്ല.

ഉ​ജ്ജ്വ​ല ഫോം ​തു​ട​രു​ന്ന ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാ​മ​ത്തെ​യും ഇ​ത്ത​വ​ണ​ത്തെ ഇ​ന്ത്യ​ൻ പ​ര്യ​ട​ന​ത്തി​ലെ നാ​ലാ​മ​ത്തെ​യും സെ​ഞ്ച്വ​റി ക​ണ്ടെ​ത്തി​യ​താ​ണ് വി​ൻ​ഡീ​സ് ഇ​ന്നി​ങ്സി​ലെ സ​വി​ശേ​ഷ​ത.

നാ​ല് ഫോ​റു​ക​ളു​ടെ​യും ഒ​മ്പ​ത് സി​ക്സ​റു​ക​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ 50 പ​ന്തി​ൽ 102 റ​ൺ​സു​മാ​യി പു​റ​ത്താ​വാ​തെ​നി​ന്ന ഓ​പ​ണ​ർ ഹോ​പ്പി​ന്റെ മി​ക​വി​ൽ 20 ഓ​വ​റി​ൽ മൂ​ന്ന് വി​ക്ക​റ്റി​ന് 247 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി സ​ന്ദ​ർ​ശ​ക​ർ. പ​ര​മ്പ​ര​യി​ൽ പ്ര​തീ​ക്ഷ നി​ല​നി​ർ​ത്താ​ൻ വി​ൻ​ഡീ​സി​ന് ജ​യം അ​നി​വാ​ര്യ​മാ​ണ്.

ടോ​സ് നേ​ടി​യ​പ്പോ​ൾ ബൗ​ൾ ചെ​യ്യാ​നു​ള്ള ഇ​ന്ത്യ​ൻ നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രു​ടെ തീ​രു​മാ​നം അ​ടി​ച്ചു കാ​റ്റി​ൽ​പ​റ​ത്തി ക​രീ​ബി​യ​ൻ ഓ​പ​ണ​ർ​മാ​ർ. ജു​വ​ൽ ആ​ൻ​ഡ്രൂ​വു​മാ​യി​ച്ചേ​ർ​ന്ന് അ​തി​വേ​ഗം സ്കോ​ർ ച​ലി​പ്പി​ച്ചു ഹോ​പ്.

നാ​ല് ഓ​വ​ർ തി​ക​യും മു​മ്പെ ടീം ​ടോ​ട്ട​ൽ 50 പി​ന്നി​ട്ടു. എ​ട്ടാം ഓ​വ​റി​ൽ വി​ൻ​ഡീ​സ് മൂ​ന്ന​ക്കം തൊ​ട്ടു. നേ​രി​ട്ട 28ാം പ​ന്തി​ൽ ഹോ​പ്പി​ന്റെ അ​ർ​ധ​ശ​ത​ക​വും പി​റ​ന്നു. 12 പ​ന്തി​ൽ 33 റ​ൺ​സ​ടി​ച്ച ഹെ​റ്റ്മെ​യ​റി​നെ ഒ​മ്പ​താം ഓ​വ​റി​ൽ പ്രി​ൻ​സ് യാ​ദ​വ് സ്വ​ന്തം പ​ന്തി​ൽ പി​ട​കൂ​ടു​മ്പോ​ൾ സ്കോ​ർ 110.

ഹോ​പ്-​റോ​വ്മാ​ൻ പ​വ​ൽ കൂ​ട്ടു​കെ​ട്ടും മോ​ശ​മാ​ക്കി​യി​ല്ല. 12 ഓ​വ​റി​ൽ വി​ൻ​ഡീ​സ് 150ലെ​ത്തി. 17 പ​ന്തി​ൽ 24 റ​ൺ​സ് ചേ​ർ​ത്ത പ​വ​ലി​നെ 13ാം ഓ​വ​റി​ൽ അ​ർ​ഷ്ദീ​പ് സി​ങ് മ​ട​ക്കി. വി​ക്ക​റ്റി​ന് പി​റ​കി​ൽ സ​ഞ്ജു സാം​സ​ണി​ന് ക്യാ​ച്ച്.

പ​ക​ര​മെ​ത്തി​യ ഷെ​ർ​ഫെ​യ്ൻ റ​ഥ​ർ​ഫോ​ർ​ഡും ഹോ​പ്പും ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രെ പ്ര​ഹ​രി​ക്കു​ന്ന​ത് തു​ട​ർ​ന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.