ഹൈ​പി​ച്ചി​ൽ; ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് നാ​ലാം ട്വ​ന്റി20 ഇ​ന്ന് ഹൈ​ദ​രാ​ബാ​ദി​ൽ

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ-​വെ​സ്റ്റി​ൻ​ഡീ​സ് ട്വ​ന്റി20 പ​ര​മ്പ​ര​യി​ലെ നാ​ലാം മ​ത്സ​രം ബു​ധ​നാ​ഴ്ച ഹൈ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കും. 2-1ന് ​മു​ന്നി​ലു​ള്ള ആ​തി​ഥേ​യ​രെ സം​ബ​ന്ധി​ച്ച് പ​ര​മ്പ​ര നേ​ടാ​ൻ ഒ​റ്റ ജ​യം കൂ​ടി മ​തി. ജീ​വ​ൻ നി​ല​നി​ർ​ത്താ​ൻ വി​ൻ​ഡീ​സി​ന് പ​ക്ഷേ, വി​ജ​യം അ​നി​വാ​ര്യ​മാ​ണ്. പ​ര​മ്പ​ര 2-2 എ​ന്ന നി​ല​യി​ലാ​ക്കാ​നും ബം​ഗ​ളൂ​രു​വി​ൽ ന​ട​ക്കു​ന്ന അ​വ​സാ​ന മ​ത്സ​ര​ത്തി​ലേ​ക്ക് ആ​വേ​ശ​വും ആ​കാം​ക്ഷ​യും എ​ത്തി​ക്കാ​നും അ​വ​ർ​ക്ക് സാ​ധി​ക്കും.

സ​ഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ, ഇ​ഷാ​ൻ കി​ഷ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന ടോ​പ് ഓ​ർ​ഡ​റി​ലാ​ണ് ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന പ്ര​തീ​ക്ഷ. ക​ഴി​ഞ്ഞ മ​ത്സ​ര​ത്തി​ൽ സ​ഞ്ജു നി​റം​മ​ങ്ങി​യെ​ങ്കി​ലും റാ​ഞ്ചി​യി​ൽ പു​റ​ത്തെ​ടു​ത്ത വെ​ടി​ക്കെ​ട്ട് പ്ലേ​യി​ങ് ഇ​ല​വ​നി​ൽ സ​ഞ്ജു​വി​ന്റെ സ്ഥാ​നം നി​ല​നി​ർ​ത്തും.

അ​ഭി​ഷേ​കി​ന്റെ ഇ​ന്നി​ങ്സാ​ണ് ഇ​ന്ദോ​റി​ൽ ക​രു​ത്താ​യ​ത്. ഇ​ഷാ​നും തി​ല​ക് വ​ർ​മ​യും സ്ഥി​ര​ത പു​ല​ർ​ത്തു​മ്പോ​ൾ ആ​ദ്യ ക​ളി​യി​ൽ സെ​ഞ്ച്വ​റി നേ​ടി നാ​യ​ക​ൻ ശ്രേ​യ​സ് അ​യ്യ​രും മി​ന്നും പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. സ്പി​ൻ ഓ​ൾ റൗ​ണ്ട​ർ​മാ​രാ​യ അ​ക്ഷ​ർ പ​ട്ടേ​ലും ന​മ​ൻ ധി​റും പേ​സ​ർ അ​ർ​ഷ്ദീ​പ് സി​ങ്ങും നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. പേ​സ് ഓ​ൾ​റൗ​ണ്ട​ർ നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി​യെ നി​ല​നി​ർ​ത്ത​ണ​മോ അ​തോ സ്പി​ന്ന​ർ ര​വി ബി​ഷ്ണോ​യി​യെ തി​രി​കെ കൊ​ണ്ടു​വ​ര​ണ​മോ എ​ന്ന ആ​ലോ​ച​ന ന​ട​ക്കു​ന്നു​ണ്ട്.

ക്യാ​പ്റ്റ​ൻ ഷാ​യ് ഹോ​പ്പ്, കാ​മി​ൽ പു​രാ​ൻ, ഷി​മ്രോ​ൺ ഹെ​റ്റ്‌​മെ​യ​ർ തു​ട​ങ്ങി​യ​വ​രു​ടെ ബാ​റ്റി​ങ് മി​ക​വി​ലാ​ണ് വി​ൻ​ഡീ​സ് പ്ര​തീ​ക്ഷ​ക​ൾ. ഇ​ന്ത്യ​ൻ ബാ​റ്റി​ങ് നി​ര​യെ ത​ള​ക്കാ​ൻ അ​വ​രു​ടെ ബൗ​ള​ർ​മാ​ർ​ക്ക് മി​ക​ച്ച പ്ര​ക​ട​നം പു​റ​ത്തെ​ടു​ക്കേ​ണ്ടി​വ​രും. ഹൈ​ദ​രാ​ബാ​ദി​ലെ പി​ച്ച് പൊ​തു​വേ റ​ൺ​സ് ഒ​ഴു​കു​ന്ന ഒ​ന്നാ​ണ്. ക​ഴി​ഞ്ഞ ഐ.​പി.​എ​ൽ സീ​സ​ണി​ൽ ഇ​വി​ടെ ആ​ദ്യ ഇ​ന്നി​ങ്സി​ലെ ശ​രാ​ശ​രി സ്കോ​ർ 209 റ​ൺ​സ് ആ​യി​രു​ന്നു. മു​മ്പ് ബം​ഗ്ലാ​ദേ​ശി​നെ​തി​രെ ഇ​ന്ത്യ ഇ​വി​ടെ 297 റ​ൺ​സ് അ​ടി​ച്ചു​കൂ​ട്ടി​യി​ട്ടു​ണ്ട്. ഈ ​മ​ത്സ​ര​ത്തി​ലും വ​ലി​യൊ​രു സ്കോ​ർ വ​ന്നാ​ൽ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

ടീം ​ഇ​വ​രി​ൽ​നി​ന്ന്

ഇ​ന്ത്യ: ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), അ​ഭി​ഷേ​ക് ശ​ർ​മ, സ​ഞ്ജു സാം​സ​ൺ, ഇ​ഷാ​ൻ കി​ഷ​ൻ, തി​ല​ക് വ​ർ​മ, ന​മ​ൻ ധി​ർ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഡി, അ​ക്ഷ​ർ പ​ട്ടേ​ൽ, അ​ർ​ഷ്ദീ​പ് സി​ങ്, പ്രി​ൻ​സ് യാ​ദ​വ്, മാ​യ​ങ്ക് യാ​ദ​വ്, ര​വി ബി​ഷ്ണോ​യി, കു​ൽ​ദീ​പ് യാ​ദ​വ്, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ശി​വം ദു​ബെ.

വെ​സ്റ്റി​ൻ​ഡീ​സ്: ഷാ​യ് ഹോ​പ്പ് (ക്യാ​പ്റ്റ​ൻ), കാ​മി​ൽ പു​രാ​ൻ, ഷി​മ്രോ​ൺ ഹെ​റ്റ്‌​മെ​യ​ർ, റോ​വ്‌​മാ​ൻ പ​വ​ൽ, ഷെ​ർ​ഫെ​യ്ൻ റ​ഥ​ർ​ഫോ​ർ​ഡ്, ക്വെ​ന്റി​ൻ സാം​പ്‌​സ​ൺ, റോ​സ്റ്റ​ൺ ചേ​സ്, കീ​മോ പോ​ൾ, റൊ​മാ​രി​യോ ഷെ​പ്പേ​ർ​ഡ്, ഷ​മ​ർ സ്പ്രിം​ഗ​ർ, ജു​വ​ൽ ആ​ൻ​ഡ്രൂ, അ​മീ​ർ ജാം​ഗൂ, മാ​ത്യൂ ഫോ​ർ​ഡെ, അ​കീ​ൽ ഹു​സൈ​ൻ, ഷ​മാ​ർ ജോ​സ​ഫ്, ഗു​ഡ​കേ​ഷ് മോ​ട്ടി.

Tags:    
News Summary - India vs West Indies 4th T20: India Eyes Series Victory in Hyderabad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.