ആ​ദി​ത്യ സ​ർ​വാ​ടെ, സ​ൽ​മാ​ൻ നി​സാ​ർ

രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനെതിരെ സമനില പിടിച്ച് കേരളം

ജംഷഡ്പുർ: ര​ഞ്ജി ട്രോ​ഫി​യി​ൽ കേ​ര​ള​ത്തി​ന് സ​മ​നി​ല​യോ​ടെ തു​ട​ക്കം. ഝാ​ർ​ഖ​ണ്ഡി​നെ​തി​രാ​യ ഗ്രൂ​പ് സി ​മ​ത്സ​രം സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. നാ​ലാം ദി​നം ഫോ​ളോ ഓ​ൺ ചെ​യ്ത് ര​ണ്ടാം ഇ​ന്നി​ങ്സി​ൽ ബാ​റ്റി​ങ്ങി​ന് ഇ​റ​ങ്ങി​യ കേ​ര​ളം ര​ണ്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 60 റ​ൺ​സെ​ടു​ത്ത് നി​ൽ​ക്കെ ക​ളി സ​മ​നി​ല​യി​ൽ അ​വ​സാ​നി​പ്പി​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ഝാ​ർ​ഖ​ണ്ഡി​ന്റെ കൂ​റ്റ​ൻ സ്കോ​റാ​യ 587 റ​ൺ​സി​നെ​തി​രെ കേ​ര​ള​ത്തി​ന്റെ ആ​ദ്യ ഇ​ന്നി​ങ്സ് 395ന് ​അ​വ​സാ​നി​ച്ചി​രു​ന്നു. ഒ​ന്നാം ഇ​ന്നി​ങ്സ് ലീ​ഡി​ന്റെ മി​ക​വി​ൽ ആ​തി​ഥേ​യ​ർ വി​ല​പ്പെ​ട്ട മൂ​ന്ന് പോ​യ​ന്റ് സ്വ​ന്ത​മാ​ക്കി. കേ​ര​ള​ത്തി​ന് ഒ​രു പോ​യ​ന്റ് ല​ഭി​ച്ചു. സ്കോ​ർ: ഝാ​ർ​ഖ​ണ്ഡ് 587, കേ​ര​ളം 395, 60/2.

ആ​റ് വി​ക്ക​റ്റി​ന് 269 റ​ൺ​സ് എ​ന്ന നി​ല​യി​ൽ അ​വ​സാ​ന ദി​വ​സം ക​ളി പു​ന​രാ​രം​ഭി​ച്ച കേ​ര​ള​ത്തി​ന് സ​ൽ​മാ​ൻ നി​സാ​റും ആ​ദി​ത്യ സ​ർ​വാ​ടെ​യും ചേ​ർ​ന്നു​ള്ള കൂ​ട്ടു​കെ​ട്ട് പ്ര​തീ​ക്ഷ ന​ൽ​കി. ക​രു​ത​ലോ​ടെ ബാ​റ്റ് വീ​ശി​യ ഇ​രു​വ​രും ചേ​ർ​ന്ന് ഏ​ഴാം വി​ക്ക​റ്റി​ൽ 104 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്തു.

എ​ന്നാ​ൽ, സ്കോ​ർ 353ൽ ​നി​ൽ​ക്കെ സ​ൽ​മാ​ന്റെ വി​ക്ക​റ്റ് വീ​ഴ്ത്തി മ​നീ​ഷി സി​ങ് ഈ ​സ​ഖ്യ​ത്തി​ന് അ​ന്ത്യ​മി​ട്ടു. 43 റ​ൺ​സാ​ണ് സ​ൽ​മാ​ൻ നേ​ടി​യ​ത്. തു​ട​ന്നെ​ത്തി​യ​വ​ർ​ക്ക് ക്രീ​സി​ൽ അ​ധി​ക​നേ​രം പി​ടി​ച്ചു​നി​ൽ​ക്കാ​നാ​യി​ല്ല. ഏ​ദ​ൻ ആ​പ്പി​ൾ ടോം ​മൂ​ന്ന് റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

മ​റു​വ​ശ​ത്ത് ഉ​റ​ച്ചു​നി​ന്ന സ​ർ​വാ​ടെ​യും സെ​ഞ്ച്വ​റി​ക്ക് അ​രി​കെ പു​റ​ത്താ​യ​തോ​ടെ കേ​ര​ള​ത്തി​ന്റെ പ്ര​തീ​ക്ഷ​ക​ൾ അ​വ​സാ​നി​ച്ചു. 14 ബൗ​ണ്ട​റി​ക​ളും ഒ​രു സി​ക്സു​മ​ട​ക്കം 95 റ​ൺ​സെ​ടു​ത്ത സ​ർ​വാ​ടെ, ഉ​ത്ക​ർ​ഷ് സി​ങ്ങി​ന്റെ പ​ന്തി​ൽ റോ​ബി​ൻ മി​ൻ​സി​ന് ക്യാ​ച്ച് ന​ൽ​കി മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

ഝാ​ർ​ഖ​ണ്ഡി​നാ​യി ഉ​ത്ക​ർ​ഷും മ​നീ​ഷി​യും നാ​ല് വി​ക്ക​റ്റ് വീ​ത​വും മു​ഹ​മ്മ​ദ് കൗ​നെ​യ്ൻ ഖു​റേ​ഷി ര​ണ്ട് വി​ക്ക​റ്റും വീ​ഴ്ത്തി. ര​ണ്ടാം ഇ​ന്നി​ങ്സി​ൽ കേ​ര​ള​ത്തി​ന് തു​ട​ക്ക​ത്തി​ലേ ഓ​പ​ണ​ർ രോ​ഹ​ൻ കു​ന്നു​മ്മ​ലി​നെ (1) ന​ഷ്ട​മാ​യി.

മ​റ്റൊ​രു ഓ​പ​ണ​ർ അ​ഭി​ഷേ​ക് നാ​യ​രും (21 നോ​ട്ടൗ​ട്ട്) സ​ച്ചി​ൻ ബേ​ബി​യും (37) ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. സ​ച്ചി​ന്റെ വി​ക്ക​റ്റ് വീ​ണ​തോ​ടെ​യാ​ണ് ക​ളി സ​മ​നി​ല​യി​ൽ പി​രി​യു​ന്ന പ്ര​ഖ്യാ​പ​നം വ​ന്ന​ത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.