സ്മൃതി യുഗാരംഭം; ഇന്ത്യ-സിംബാബ്വെ ഒന്നാം വനിതട്വന്റി20 ഇന്ന്
റായ്പുർ: ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിന്റെ മുഴുവൻ സമയ നായികയായി ചുമതലയേറ്റ സ്റ്റാർ ഓപണർ സ്മൃതി മന്ദാനക്ക് ആദ്യ ദൗത്യം. സിംബാബ്വെക്കെതിരെ മൂന്ന് മത്സരങ്ങളടങ്ങിയ ട്വന്റി20 പരമ്പര വെള്ളിയാഴ്ച റായ്പുരിൽ തുടങ്ങും. 2027-ൽ ഇന്ത്യയിൽ വെച്ച് നടക്കാനിരിക്കുന്ന വനിത ചാമ്പ്യൻസ് ട്രോഫി മുന്നിൽക്കണ്ട് ടീമിനെ ശക്തമാക്കുകയാണ് പുതിയ ക്യാപ്റ്റന്റെയും മാനേജ്മെന്റിന്റെയും പ്രധാന ലക്ഷ്യം. ഈയിടെയാണ് ഹർമൻപ്രീത് കൗറിൽ നിന്ന് സ്മൃതി ക്യാപ്റ്റൻസി ഏറ്റെടുത്തത്.
സ്മൃതിയും ഷഫാലി വർമയും ചേർന്ന് മികച്ച തുടക്കം നൽകാറുണ്ടെങ്കിലും മധ്യ ഓവറുകളിൽ റൺ റേറ്റ് ഉയർത്താൻ ഇന്ത്യ പലപ്പോഴും ബുദ്ധിമുട്ടാറുണ്ട്. മൂന്നാം നമ്പറിൽ വിശ്വസ്തയായ ബാറ്ററെ കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഫോം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന ഹർമന് പരമ്പര നിർണായകമാകും. മലയാളി ഓൾ റൗണ്ടർ മിന്നു മണി ഇടവേളക്ക് ശേഷം ടീമിൽ തിരിച്ചെത്തി. അനുഷ്ക ശർമ, നിക്കി പ്രസാദ്, ജിന്തിമണി കലിത തുടങ്ങിയ യുവ ഓൾ റൗണ്ടർമാരെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ദീപ്തി ശർമക്കൊപ്പം വിക്കറ്റുകൾ വീഴ്ത്താൻ ലെഗ് സ്പിന്നർ പ്രേമ റാവത്തിനും പരമ്പരയിൽ അവസരം ലഭിച്ചേക്കും. റായ്പൂരിലെ മത്സരങ്ങൾക്കുശേഷം ഇരുടീമും ഏകദിന പരമ്പരക്കായി വഡോദരയിലേക്ക് തിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.