നാഗൂർ​ ​ക്രിക്കറ്റ്​ അസോസിയേഷനിൽ നിന്ന്​ ലളിത്​ മോദി രാജിവെച്ചു

ജയ്​പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ്​ മുൻ ചെയർമാൻ ലളിത്​ മോദി രാജസ്​ഥാനി​െല നാഗൂർ ജില്ലാ ക്രിക്കറ്റ്​ അസോസിയേഷൻ പ്രസിഡൻറ്​ സ്​ഥാനത്തു നിന്ന്​ രാജി​െവച്ചു. കഴിഞ്ഞ ദിവസം രാത്രി വൈകിയാണ്​ മൂന്നു പേജുള്ള രാജിക്കത്ത്​ ക്രിക്കറ്റ്​ അസോസിയേഷന്​ കൈമാറിയത്​. 

അടുത്ത തലമുറക്ക്​ ബാറ്റൺ കൈമാറാൻ സമയമായെന്ന്​ കരുതുന്നു. ക്രിക്കറ്റ്​ ഭരണത്തിൽ നിന്നും താൻ യാത്രപറയുകയാണ്​ എന്നും മോദി രാജിക്കത്തിൽ പറഞ്ഞു. നാഗൂർ ക്രിക്കറ്റിന്​ വീണ്ടും നല്ല സമയം വര​െട്ടയെന്നും അദ്ദേഹം ആശംസിച്ചു. 

നാഗൂർ ക്രിക്കറ്റ്​ അസോസിയേഷനിൽ മോദിയുള്ളതിനാൽ ബി.സി.സി.​െഎ രാജസ്​ഥാൻ ക്രിക്കറ്റ്​ അസോസിയേഷനെ വിലക്കിയിരുന്നു. മോദിയുടെ രാജിയോടെ വിലക്ക്​ നീങ്ങു​െമന്ന പ്രതീക്ഷയിലാണ്​ സംസ്​ഥാന ക്രിക്കറ്റ്​ അസോസിയേഷ​ൻ.ബി.സി.സി.​െഎ വിലക്കുള്ളതിനാൽ മൂന്നു വർഷമായി രാജസ്​ഥാനിൽ ഒരു ​െഎ.പി.എൽ മത്​സരമോ അന്താരാഷ്​ട്ര മത്​സരങ്ങളോ നടന്നിട്ടില്ല. 

Tags:    
News Summary - lalit Modi Resigns From Nagur Cricket Assosiation - Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT