ന്യൂഡൽഹി: കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച ഇന്ത്യൻ ക്രിക്കറ്റർക്കുള്ള ബി.സി.സി.െഎയുടെ പോളി ഉമ്രിഗർ പുരസ്കാരം ക്യാപ്റ്റൻ വിരാട് കോഹ്ലിക്ക്. മൂന്ന് തവണ ഇൗ പുരസ്കാരം നേടുന്ന ആദ്യ ക്രിക്കറ്ററായി ഇന്ത്യൻ നായകൻ. 2015^16 സീസണിൽ മൂന്ന് ഫോർമാറ്റിലും ഏറ്റവും കൂടുതൽ റൺസടിച്ചെടുത്ത് ഇന്ത്യൻ വിജയങ്ങളിൽ നിർണായക പങ്കുവഹിച്ചതിനുള്ള അംഗീകാരമായാണ് ക്രിക്കറ്റ് ബോർഡിെൻറ പരമോന്നത പുരസ്കാരം തേടിയെത്തുന്നത്.
നേരത്തെ, 2011^12, 2014^15 സീസണുകളിൽ കോഹ്ലി ക്രിക്കറ്റർ പുരസ്കാരം നേടിയിരുന്നു. മാർച്ച് എട്ടിന് ബംഗളൂരുവിൽ നടക്കുന്ന ബി.സി.സി.െഎ അവാർഡ് നിശയിൽ പുരസ്കാരം സമ്മാനിക്കും. ഒരു പരമ്പരയിലെ ഏറ്റവും മികച്ച പ്രകടനത്തിന് നൽകുന്ന ദിലീപ് സർദേശായി പുരസ്കാരത്തിന് ഒാൾറൗണ്ടർ ആർ. അശ്വിനെ തെരഞ്ഞെടുത്തു. വിൻഡീസിനെതിരായ പരമ്പരയിലെ മികവിനാണ് അംഗീകാരം. രണ്ടു തവണ ഇൗ അവാർഡ് നേടുന്ന ആദ്യ താരവുമായി അശ്വിൻ. നേരത്തെ 2011ലായിരുന്നു ജേതാവായത്.
എൻ. റാം, രാമചന്ദ്ര ഗുഹ, ഡയാന എഡുൽജി എന്നിവരടങ്ങിയ സമിതിയാണ് പുരസ്കാര ജേതാക്കളെ കണ്ടെത്തിയത്.
മറ്റു അവാർഡുകൾ
സി.കെ. നായിഡു ലൈഫ്ടൈം അച്ചീവ്മെൻറ് അവാർഡ്: രജീന്ദർ ഗോയൽ, പത്മാകർ ശിവാൽകർ.k0ohlr
മികച്ച വനിത ക്രിക്കറ്റർ: മിതലി രാജ്
സ്പെഷൽ അവാർഡ്: വി.വി. കുമാർ, രാമകാന്ത് ദേശായ്,
ഒാൾറൗണ്ടർ അവാർഡ്: രഞ്ജി^ജലജ് സക്സേന (മധ്യപ്രേദശ്), ആഭ്യന്തര ഏകദിനം ^അക്സർ പേട്ടൽ (ഗുജറാത്ത്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.