അനാവശ്യ അപ്പീൽ; വിരാട് കോഹ് ലിക്ക് പിഴ

സതാംപ്ടൺ: ലോകകപ്പ് ക്രിക്കറ്റിൽ അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അനാവശ്യമായി അപ്പീൽ ചെയ്തതിന് ഇന്ത്യൻ ക്യാപ് റ്റൻ വിരാട് കോഹ് ലിക്ക് പിഴ. മാച്ച് ഫീയുടെ 25 ശതമാനമാണ് പിഴയടക്കേണ്ടത്.

അഫ്ഗാനിസ്ഥാൻ ഇന്നിങ്സിന്‍റെ 29ാം ഒാവ റിലാണ് പിഴ ഈടാക്കാൻ കാരണമായ സംഭവം. ജസ്പ്രീത് ബുംറയുടെ ബോളിൽ അഫ്ഗാൻ ബാറ്റ്സ്മാൻ റഹ്മത്ത് ഷാക്കെതിരായ എൽ.ബി.ഡബ്യ ു അപ്പീലാണ് വിനയായത്. അംപയർ അലീം ദാറിന് നേരെ വിക്കറ്റ് അനുവദിക്കാനായി കോഹ് ലി കൂടുതൽ നേരം അപ്പീൽ ചെയ്യുകയായിരുന്നു.

കളിക്കിടെയുണ്ടായ തന്‍റെ മോശം പെരുമാറ്റം കോഹ് ലി അംഗീകരിച്ചിട്ടുണ്ട്. പിഴയോടൊപ്പം ഐ.സി.സിയുടെ ഡീമെരിറ്റ് പോയിൻറും ലഭിക്കും. കഴിഞ്ഞ വർഷം ജനുവരിയിൽ ദക്ഷിണാഫ്രിക്കക്കെതിരായ കളിയിലും കോഹ് ലിക്ക് ഡീമെരിറ്റ് പോയിൻറ് ലഭിച്ചിരുന്നു.

ഐ.സി.സി നിയമപ്രകാരം 24 മാസത്തിനിടെ നാലോ അതിലധികമോ ഡീമെരിറ്റ് പോയിൻറ് ലഭിക്കുന്ന കളിക്കാരനെ മത്സരങ്ങളിൽനിന്ന് വിലക്കാനാകും.

Tags:    
News Summary - kohli fined for excessive appeal -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.