ക്രിക്കറ്റ് അസോസിയേഷനിൽ​ ക്രമക്കേടെന്ന  ഹരജി: അഭിഭാഷക​ കമീഷനെ നിയമിച്ചു


കൊച്ചി: കേരള ക്രിക്കറ്റ് അസോസിയേഷനിൽ ക്രമക്കേട്​ ആരോപിക്കുന്ന ഹരജിയിൽ ഹൈകോടതി അഭിഭാഷക​ കമീഷനെ നിയമിച്ച്​ ഉത്തരവായി. അസോസിയേഷൻ ലോധ കമ്മിറ്റി റിപ്പോർട്ട് നടപ്പാക്കുന്നില്ലെന്നും തെര​ഞ്ഞെടുപ്പ്​ ശരിയായ രീതിയിലല്ലെന്നും ചൂണ്ടിക്കാട്ടി കോഴിക്കോട്​ എൻ.​െഎ.ടി അസോ. പ്രഫസർ ഡോ. എ. മുഹമ്മദ് നജീബ് നൽകിയ ഹരജിയിലാണ്​ ഇടക്കാല ഉത്തരവ്​. അസോസിയേഷ​​​െൻറ ഭരണപരമായ കാര്യങ്ങളടങ്ങിയ രേഖകൾ കസ്​റ്റഡിയിലെടുത്ത് സൂക്ഷിക്കാൻ അഭിഭാഷക കമീഷനോട്​ നിർദേശിച്ച കോടതി കേന്ദ്ര സർക്കാറിനു​ം സി.ബി.​െഎക്കും നോട്ടീസ്​ അയച്ചു.

ലോധ കമ്മിറ്റി നിർദേശങ്ങൾക്കനുസരിച്ച് ​െതരഞ്ഞെടുപ്പ് നടത്താനോ ബൈലോ ഭേദഗതി വരുത്താനോ കെ.സി.എ തയാറായില്ലെന്ന്​ ഹരജിയിൽ ചൂണ്ടിക്കാട്ടി. ഭാരവാഹികളുടെ കാലാവധി, എണ്ണം, അയോഗ്യത, പ്രായപരിധി തുടങ്ങിയ കാര്യങ്ങളിൽ ഭേദഗതി വേണമെന്ന നിർദേശമുണ്ടായിട്ടും കെ.സി.എ നടപടിയെടുത്തില്ലെന്നും അയോഗ്യരായ ഭാരവാഹികൾ തുടരുകയാണെന്നും ഹരജിയിൽ പറയ​ുന്നു.

​െക.സി.എ നൽകിയ വിശദീകരണം പരിഗണിച്ചശേഷമാണ്​ കോടതി ഇടക്കാല ഉത്തരവിട്ടത്​. കമീഷൻ ഏറ്റെടുക്കുന്ന രേഖകൾ കെ.സി.എ ഭാരവാഹികൾക്ക് ആവശ്യമായി വന്നാൽ രേഖാമൂലം അപേക്ഷ നൽകി വാങ്ങണമെന്നും ലോധ കമ്മിറ്റി ശിപാർശ പ്രകാരം കെ.സി.എ നിയോഗിച്ച ഒാംബുഡ്സ്‌മാന് ഇതുസംബന്ധിച്ച നിർദേശം നൽകി ആവശ്യമെങ്കിൽ രേഖകൾ വാങ്ങാമെന്നും  ഉത്തരവിൽ പറയുന്നു.

Tags:    
News Summary - KCA Scam: High Court order to seize all documents -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.