പ്ര​തി​ഷേ​ധ​ത്തി​നി​ടെ ക​പി​ലി​ന്​ ഭാ​ര​ത്​ ഗൗ​ര​വ്​ പു​ര​സ്​​കാ​രം

കൊ​ൽ​ക്ക​ത്ത: ആ​രാ​ധ​ക​രു​ടെ ബ​ഹി​ഷ്​​ക​ര​ണാ​വ​ശ്യ​ത്തി​നി​ടെ മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ക്യാ​പ്​​റ്റ​ൻ ക​പി​ൽ ദേ​വ്​ ഇൗ​സ്​​റ്റ്​ ബം​ഗാ​ളി​​െൻറ ഭാ​ര​ത്​ ഗൗ​ര​വ്​ പു​ര​സ്​​കാ​രം ഏ​റ്റു​വാ​ങ്ങി. ക്ല​ബ്​ മാ​നേ​ജ്​​മ​െൻറി​നെ​തി​രാ​യ പ്ര​തി​ഷേ​ധം പ​ര​സ്യ​മാ​ക്കി ആ​രാ​ധ​ക​രാ​ണ്​ ക​പി​ലി​നോ​ട്​ ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​ത്.

ക​പി​ലും ഇൗ​സ്​​റ്റ്​ ബം​ഗാ​ളു​മാ​യി 27 വ​ർ​ഷം മു​മ്പാ​ണ്​ സൗ​ഹൃ​ദം തു​ട​ങ്ങു​ന്ന​ത്. 1992 ജൂ​ണി​ൽ ബ​ഗാ​നെ​തി​രാ​യ പ്ര​ദ​ർ​ശ​ന മ​ത്സ​ര​ത്തി​ൽ ക​പി​ൽ ഇൗ​സ്​​റ്റ്​ ബം​ഗാ​ൾ ജ​ഴ്​​സി​യി​ൽ 27 മി​നി​റ്റ്​ ക​ളി​ച്ചി​രു​ന്നു.

മു​ൻ ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ക്യാ​പ്​​റ്റ​ൻ ബൈ​ച്ചൂ​ങ്​ ബൂ​ട്ടി​യ, നി​ല​വി​ലെ ക്യാ​പ്​​റ്റ​ൻ സു​നി​ൽ ഛേത്രി, ​മു​ൻ ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ​ർ സൗ​ര​വ്​ ഗാം​ഗു​ലി എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​െ​ങ്ക​ടു​ത്തു.

Tags:    
News Summary - kapil receives bharat gaurav award amidst protest -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.