Posted On
date_range Updated On
date_range സഞ്ജു ഇൻ വൈഭവ് ഔട്ട്; വിൻഡീസിനെതിരെയുള്ള ആദ്യ ടി20 യിൽ ബൗളിങ് തെരഞ്ഞെടുത്ത് ഇന്ത്യ
ലഖ്നൗ: വെസ്റ്റ് ഇൻഡീസിനെതിരായ ഒന്നാം ടി20 മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തെരഞ്ഞെടുത്തു. ലഖ്നൗവിലെ ഏകാന സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യൻ ഇന്നിങ്സിന് സഞ്ജു സാംസണും അഭിഷേക് ശർമയും ചേർന്ന് തുടക്കമിടും. ഈ മത്സരത്തിലൂടെ നമൻ ധിർ ഇന്ത്യയ്ക്കായി ടി20 അരങ്ങേറ്റം കുറിക്കുന്നുണ്ട്. അതേസമയം, കൗമാര താരം വൈഭവ് സൂര്യവംശിയെ പ്ലേയിങ് ഇലവനിലേക്ക് പരിഗണിച്ചിട്ടില്ല.
ഇന്ത്യൻ പ്ലേയിങ് ഇലവൻ:
അഭിഷേക് ശർമ, സഞ്ജു സാംസൺ, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ, തിലക് വർമ, ശിവം ദുബെ, നമൻ ധിർ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, കുൽദീപ് യാദവ്, മായങ്ക് യാദവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.