വെ​ടി​ക്കെ​ട്ട് തു​ട​രും; ഇ​ന്ത്യ x വി​ൻ​ഡീ​സ് ഒ​ന്നാം ട്വ​ന്റി20 ഇ​ന്ന്

ല​ഖ്നോ: സെ​ഞ്ച്വ​റി​ക​ളും റ​ൺ പെ​രു​മ​ഴ​യും ക​ണ്ട ഏ​ക​ദി​ന പോ​രാ​ട്ട​ങ്ങ​ൾ​ക്കു​ശേ​ഷം ഇ​ന്ത്യ​യും വി​ൻ​ഡീ​സും ട്വ​ന്റി20 പോ​ർ​ക്ക​ള​ത്തി​ൽ. അ​ഞ്ച് ട്വ​ന്റി20 മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ അ​ങ്ക​ത്തി​ന് ല​ഖ്നോ വേ​ദി​യാ​കും. മൂ​ന്ന് മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ ഏ​ക​ദി​ന പ​ര​മ്പ​ര​യി​ൽ 2-1നാ​യി​രു​ന്നു ഇ​ന്ത്യ​ൻ ജ​യം. ശു​ഭ്മാ​ൻ ഗി​ല്ലി​ന്റെ ഇ​ര​ട്ട സെ​ഞ്ച്വ​റി ഉ​ൾ​പ്പെ​ടെ, മൂ​ന്ന് ക​ളി​യി​ൽ പി​റ​ന്ന പ​ത്ത് സെ​ഞ്ച്വ​റി​യു​മാ​യി ബൗ​ള​ർ​മാ​രു​ടെ ശ​വ​പ്പ​റ​മ്പാ​യി മാ​റി​യ പ​ര​മ്പ​ര​ക്കൊ​ടു​വി​ലാ​ണ് ക​ളി 20 ഓ​വ​ർ ക്രി​ക്ക​റ്റി​ന്റെ ആ​വേ​ശ​ത്തി​ലേ​ക്ക് മാ​റു​ന്ന​ത്.

ക​ളി മാ​ത്ര​മ​ല്ല, ടീ​മും കോ​ച്ചും ത​ന്ത്ര​വും വ​രെ മാ​റു​ന്ന​താ​വും ഇ​നി​യു​ള്ള പോ​രാ​ട്ടം. ഏ​ഷ്യ​ൻ ഗെ​യിം​സി​ൽ സ്വ​ർ​ണം നേ​ടി​യ ടീം ​ഇ​ന്ത്യ ല​ഖ്​​നോ​വി​ലെ​ത്തു​മ്പോ​ൾ കോ​ച്ചി​ന്റെ കു​പ്പാ​യ​ത്തി​ൽ വി.​വി.​എ​സ്. ല​ക്ഷ്മ​ണി​ന് പ​ക​രം ഗൗ​തം ഗം​ഭീ​റെ​ത്തും. ഗെ​യിം​സി​ൽ വൈ​ഭ​വ് സൂ​ര്യ​വം​ശി, സ​ഞ്ജു സാം​സ​ൺ, അ​ഭി​ഷേ​ക് ശ​ർ​മ എ​ന്നി മൂ​ന്നു താ​ര​ങ്ങ​ളെ​യും അ​ണി​നി​ര​ത്തി​യാ​യി​രു​ന്നു ല​ക്ഷ്മ​ണി​ന്റെ ക​ളി. എ​ന്നാ​ൽ, മൂ​വ​രെ​യും ഒ​ന്നി​ച്ചി​റ​ക്കു​ന്ന പ​തി​വ് ഗം​ഭീ​റി​നി​ല്ല. അ​ഭി​ഷേ​ക് ഇ​ടം ഉ​റ​പ്പി​ക്കു​മ്പോ​ൾ, വൈ​ഭ​വോ, അ​ല്ലെ​ങ്കി​ൽ സ​ഞ്ജു സാം​സ​ൺ മാ​ത്ര​മാ​വും ഗം​ഭീ​റി​ന്റെ ചോ​യ്സ്. ജ​പ്പാ​നി​ൽ നി​രാ​ശ​പ്പെ​ടു​ത്തി​യെ​ങ്കി​ലും ഇ​ന്ത്യ​ൻ മ​ണ്ണി​ൽ ന​ന്നാ​യി ബാ​റ്റു​വീ​ശി​യ സ​ഞ്ജു​വി​ന് ത​ന്നെ​യാ​വും മു​ൻ​ഗ​ണ​ന.

Tags:    
News Summary - India vs West Indies 1st T20I in Lucknow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.