Posted On
date_range Updated On
date_range ബുംറ വീണ്ടും പന്ത് കൈയിലെടുക്കുന്നു
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരു സന്തോഷ വാർത്ത. പരിക്കേറ്റ് ഏറെനാളായി പുറത്തായിരുന്ന പേസ് വജ്രായുധം ജസ്പ്രീത് ബുംറ ഉടൻ കളിക്കളത്തിൽ തിരിച്ചെത്തും. വിശാഖപട്ടണത്ത് ഡിസംബർ 18ന് നടക്കാൻ പോകുന്ന രണ്ടാം ഏകദിനത്തിന് മുന്നോടിയായി നെറ്റ്സിൽ പന്തെറിഞ്ഞാണ് ബുംറ വീണ്ടും പന്ത് കൈയിലെടുത്തത്.
താരത്തിെൻറ ഫിറ്റ്നസ് വിലയിരുത്താൻ കൂടിയാണ് നെറ്റ്സിലെ പരീക്ഷണം. നേരേത്ത പരിക്കേറ്റ ഭുവനേശ്വർ കുമാറിനെയും ഇങ്ങനെ നെറ്റ്സിൽ പന്തെറിഞ്ഞ് ഫിറ്റ്നസ് വിലയിരുത്തിയശേഷം മാത്രമാണ് വിൻഡീസിനെതിരായ ടീമിൽ പരിഗണിച്ചത്. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിന് തൊട്ടുമുമ്പ് പരിക്കേറ്റ ബുംറ അടുത്ത വർഷം ന്യൂസിലൻഡിൽ നടക്കുന്ന പര്യടനത്തിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷ.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.