Posted On
date_range Updated On
date_range ഇഷാന്ത് ശർമക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ
ലണ്ടൻ: ഐ.സി.സി പെരുമാറ്റച്ചട്ടം ലെവൽ 1 ലംഘനത്തിന്റെ പേരിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഇന്ത്യൻ പേസ് ബൗളർ ഇഷാന്ത് ശർമക്ക് മാച്ച് ഫീയുടെ 15 ശതമാനം പിഴ.
ഒന്നാം ടെസ്റ്റിൽ ഇംഗ്ലീഷ് താരം ഡേവിഡ് മലനെ പുറത്താക്കിയതിന് പിന്നാലെ നടത്തിയ പ്രകടനമാണ് ഇഷാന്തിന് വിനയായത്. പുറത്തായി പോകുന്ന ബാറ്റ്സ്മാനിൽ ആക്രമണോത്സുകമായ പ്രതികരണമുണ്ടാക്കുന്ന തരത്തിലാണ് ഇഷാന്ത് പെരുമാറിയതെന്ന് അധികൃതർ നിരീക്ഷിച്ചു.
ഐ.സി.സി കോഡിലെ 2.1.7 ആർട്ടിക്കിൾ ഇഷാന്ത് ലംഘിച്ചതായി സമിതി കണ്ടെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.