ഇർഫാൻ പോസ്റ്റ് ചെയ്ത ചിത്രം അനിസ്ലാമികമെന്ന് സോഷ്യൽ മീഡിയ 

ന്യൂഡൽഹി: ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താൻ പോസ്റ്റ് ചെയ്ത ഫോട്ടോ അനിസ്ലാമികമെന്ന് ആരോപിച്ച് സോഷ്യൽ മീഡിയയിൽ കടന്നാക്രമണം. ഇര്‍ഫാന്‍ പത്താന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഭാര്യയോടൊന്നിച്ചുള്ള ചിത്രത്തിന് താഴെ കമന്‍റുകളുമായി ധാരാളം പേര്‍ എത്തി. ഇന്നലെ വൈകീട്ട് പോസ്റ്റ് ചെയ്ത ചിത്രം മതാചാരങ്ങള്‍ പൂര്‍ണമായി പാലിച്ചില്ലെന്നാണ് ചിലരുടെ ആരോപണം. 

പര്‍ദയിട്ട് തലമൂടിയ ഇർഫാന്‍റെ ഭാര്യ സഫ ബെയ്ഗ് കൈകൊണ്ട് മുഖം മറച്ച നിലയിലായിരുന്നു ചിത്രത്തില്‍. മുഖം മറച്ചല്ലോ, കയ്യും കൂടി മറക്കാമായിരുന്നു എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. സഫ നെയില്‍പോളീഷ് അണിഞ്ഞിരിക്കുന്നതാണ് ചിലർക്ക് ഇഷ്ടപ്പെടാതിരുന്നത്.  ‘നെയില്‍ പോളീഷിന് പകരം മെഹന്ദി ഉപയോഗിക്കണം’ എന്നിങ്ങനെയുള്ള ഉപദേശങ്ങളുമുണ്ട്. 

ഉപദേശവും നീരസവും പ്രകടിപ്പിക്കുന്ന കമന്‍റുകൾക്കൊപ്പം ലക്ഷക്കണക്കിന് പേര്‍ ചിത്രത്തിന് ആശംസകളുമായും എത്തിയിട്ടുണ്ട്. 

Tags:    
News Summary - Irfan Pathan trolled for posting image with wife-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.