ചെന്നൈയെ ആറു വിക്കറ്റിന്​ തോൽപിച്ച് ഹൈദരാബാദ്

ഹൈദരാബാദ്​: തുടർ തോൽവിയിൽനിന്നും തകർപ്പർ ജയത്തോടെ തിരിച്ചുവന്ന്​ സൺറൈസേഴ്​സ്​ ഹൈദരാബാദ്​. ഏഴു ജയങ്ങളുമായ ി കുതിച്ച ചെന്നൈ സൂപ്പർ കിങ്​സി​നെ സൺറൈസേഴ്​സ്​ ഹൈദരാബാദ്​ ആറുവിക്കറ്റിന്​ തോൽപിച്ചു. ബാറ്റിങ്​-ബൗളിങ്​ ഡിപ ്പാർട്മ​െൻറുകൾ അവസരത്തിനൊത്തുയർന്നു കളിച്ചതോടെയാണ്​ ഹൈദരാബാദ്​ അനായാസ ജയം നേടിയത്​. ​സ്​​കോർ ചെന്നൈ: 132/5(20 ഒാവർ), സൺറൈസേഴ്​സ്​ ഹൈദരാബാദ്​: 137/4(16.5). ചെന്നൈയെ ചെറിയ സ്​കോറിന്​ ഒതുക്കി ബാറ്റിങ്ങിനിറങ്ങിയ സൺറൈസേഴ്​സിന്​ ഡേവിഡ്​ വാർണാറും(25 പന്തിൽ 50), ജോണി ബെയർ സ്​റ്റോയുമാണ്*​(44 പന്തിൽ 61) അനായാസ ജയം സമ്മാനിച്ചത്​. ജയത്തോടെ ഹൈദരാബാദ്​ വീണ്ടും പ്ലേഒാഫ്​ പ്രതീക്ഷ സജീവമാക്കി.


ക്യാപ്​റ്റൻ എം.എസ്.​ ധോണി പരിക്കു മൂലം കളത്തിനു പുറത്തിരുന്നപ്പോൾ, സുരേഷ്​ റെയ്​നയുടെ നിയന്ത്രണത്തിലാണ്​ ചെന്നൈ ഇറങ്ങിയത്​. ടോസ്​ ലഭിച്ചപാടെ റെയ്​ന ബാറ്റിങ്​ തെരഞ്ഞെടുത്തു. റെയ്​നയുടെ തീരുമാനം ശരിവെക്കുന്ന പ്രകടനമായിരുന്നു ഒാപണർമാരുടേത്​. ഷെയ്​ൻ വാട്​സണും(31), ഫാഫ്​ ഡുപ്ലസിസും (45) 79 റൺസ്​ പാർട്ട്​​ണർഷിപ്​​ കൂട്ടിച്ചേർത്താണ്​ മടങ്ങുന്നത്​. നാലുഫോറുമായി ട്രാക്കിലായ വാട്​സനെ ഷഹബാസ്​ നദീമാണ്​ പുറത്താക്കുന്നത്​. പിന്നാലെ വിജയ്​ശങ്കറി​​െൻറ പന്തിൽ ഫാഫ്​ ഡുപ്ലസിസും മടങ്ങി.

മൂന്ന്​ സിക്​സും മൂന്ന്​ ഫോറുമായി 45 റൺസെടുത്താണ്​ ഡുപ്ലസിസി​​െൻറ മടക്കം. എന്നാൽ, പിന്നീടെത്തിയ ആർക്കും കാര്യമായ സംഭാവന നൽകാനാവില്ല. സുരേഷ്​ റെയ്​ന,(13), കേദാർ ജാദവ്​(1), സാം ബില്ലിങ്​സ്​(0) എന്നിവർ വന്ന പാടെ മടങ്ങിയതോടെ ചെന്നൈയിൻ സ്​കോർ ബോർഡ്​ 132ൽ ഒതുങ്ങി. അമ്പാട്ടി റായുഡുവും(25), രവീന്ദ്ര ജദേജയും(10) പുറത്താകാതെ നിന്നു. ഹൈദരാബാദിനായി റാഷിദ്​ ഖാൻ രണ്ടും ഖലീൽ അഹ്​മദ്​, ഷഹബാസ്​ നദീം, വിജയ്​ ശങ്കർ എന്നിവർ ഒാരോ വിക്കറ്റ്​ വീതവും വീഴ്​ത്തി.

Tags:    
News Summary - IPL 2019- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.