ത​ക​രു​ന്നു, കി​നാ​വു​കൊ​ണ്ട് കെ​ട്ടി​യ കൊ​ട്ടാ​രം

തി​രു​വ​ന​ന്ത​പു​രം: ഹോം ​ഗ്രൗ​ണ്ടി​ൽ ആ​ദ്യ മ​ത്സ​രം ക​ളി​ക്കാ​നി​റ​ങ്ങു​ക, നി​റ​ഞ്ഞ കാ​ണി​ക​ൾ​ക്കു​മു​ന്നി​ൽ പ​രാ​ജ​യ​പ്പെ​ട്ട്​ ത​ല​കു​നി​ച്ച്​ മ​ട​ങ്ങു​ക, അ​തു​വ​രെ താ​ൻ തു​ട​ർ​ന്ന റോ​ളി​ൽ​നി​ന്ന് ത​ഴ​യ​പ്പെ​ടു​ക -അ​താ​ണ് മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണ്​ സ്വ​ന്തം ത​ട്ട​ക​മാ​യ കാ​ര്യ​വ​ട്ടം ഗ്രീ​ൻ​ഫീ​ൽ​ഡ്​ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ഴി​ഞ്ഞ​ദി​വ​സം സം​ഭ​വി​ച്ച​ത്. മോ​ശം ഫോം ​തു​ട​രു​ന്ന ഇ​ന്ത്യ​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ ബാ​റ്റ​ർ സ​ഞ്ജു സാം​സ​ണി​ന്​ ലോ​ക​ക​പ്പ്​ മ​ത്സ​ര​ങ്ങ​ളി​ൽ പു​റ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന സൂ​ച​ന ന​ൽ​കു​ന്ന​താ​ണി​ത്. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ അ​ഞ്ച്​ ട്വ​ന്‍റി20 മ​ത്സ​ര​ങ്ങ​ളി​ലും ഓ​പ​ണ​ർ റോ​ളി​ലെ​ത്തി​യ സ​ഞ്​​ജു പ​രാ​ജ​യ​പ്പെ​ട്ടു.

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ്​ ടീ​മി​ല്‍ അ​ര​ങ്ങേ​റി​യി​ട്ട് 11 വ​ര്‍ഷ​മാ​യെ​ങ്കി​ലും ഹോം ​ഗ്രൗ​ണ്ടാ​യ കാ​ര്യ​വ​ട്ട​ത്ത് ഒ​രു മ​ത്സ​ര​ത്തി​ല്‍പോ​ലും ഇ​ന്ത്യ​ൻ ജ​ഴ്സി അ​ണി​ഞ്ഞി​റ​ങ്ങാ​ന്‍ സ​ഞ്ജു​വി​ന് സാ​ധി​ച്ചി​രു​ന്നി​ല്ല. ക്യാ​പ്റ്റ​ൻ സൂ​ര്യ​കു​മാ​റി​ന്‍റെ പ്രോ​ത്സാ​ഹ​ന​വും ‘സ​ഞ്ജു’ എ​ന്ന മു​റ​വി​ളി​യു​മാ​യി ത​ടി​ച്ചു​കൂ​ടി​യ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന്​ ആ​രാ​ധ​ക​രു​ടെ പി​ന്തു​ണ​യും അ​യാ​ളെ ഫോ​മി​ലേ​ക്കു​യ​ർ​ത്തി​യി​ല്ല. ക​ഴി​ഞ്ഞ നാ​ലു​ മ​ത്സ​ര​ങ്ങ​ളി​ലും വി​ക്ക​റ്റ്​ കീ​പ്പ​റാ​യി​രു​ന്ന സ​ഞ്ജു​വി​നെ ത​ൽ​സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റു​ന്ന​തും സ്​​റ്റേ​ഡി​യം ക​ണ്ടു. സെ​ഞ്ച്വ​റി നേ​ടി​യ ഇ​ഷാ​ൻ കി​ഷ​ൻ വി​ക്ക​റ്റ്​ കീ​പ്പ​ർ റോ​ളി​ലെ​ത്തി​യ​ത്​ ന​ൽ​കു​ന്ന സൂ​ച​ന സ​ഞ്ജു​വി​ന്​ ഒ​ട്ടും ആ​ശാ​വ​ഹ​മ​ല്ല. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലെ ആ​ദ്യ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ സ​ഞ്ജു​വും ബാ​ക്കി ര​ണ്ട്​ മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ഷാ​നും കീ​പ്പ് ചെ​യ്യു​മെ​ന്ന്​ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​യാ​ണ്​ സൂ​ര്യ​കു​മാ​ർ മ​ത്സ​ര​ശേ​ഷം വ്യ​ക്​​ത​മാ​ക്കി​യ​ത്. എ​ന്നാ​ൽ, അ​ത​ല്ല മാ​നേ​ജ്​​മെ​ന്‍റ്​ ഉ​ദ്ദേ​ശ്യ​മെ​ന്ന്​ വ്യ​ക്തം.

മി​ക​ച്ച ഫോ​മി​ലു​ള്ള അ​ഭി​ഷേ​ക്​ ശ​ർ​മ​ക്കൊ​പ്പം ഇ​ഷാ​ൻ കി​ഷ​ൻ ഓ​പ​ണ​റാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ്​ ഏ​റെ. പ​രി​ക്കി​ൽ​നി​ന്ന്​ മു​ക്ത​നാ​യി തി​ല​ക്​ വ​ർ​മ എ​ത്തു​ന്ന​തോ​ടെ മൂ​ന്നാ​മ​ന്‍റെ സ്ഥാ​ന​വും ഭ​ദ്രം. മി​ക​ച്ച ഫോ​മി​ലു​ള്ള സൂ​ര്യ​കു​മാ​ർ യാ​ദ​വ്, ശി​വം ദു​ബെ, ഹാ​ർ​ദി​ക്​ പാ​ണ്ഡ്യ, റി​ങ്കു സി​ങ്​ എ​ന്നി​വ​രും സ്ഥാ​നം ഉ​റ​പ്പി​ച്ചു. അ​തോ​ടെ സ​ഞ്ജു ബെ​ഞ്ചി​ലി​രി​ക്കേ​ണ്ടി​വ​രും. ന്യൂ​സി​ല​ൻ​ഡി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ 6, 10, 0, 24, 6 എ​ന്നി​ങ്ങ​നെ​യാ​ണ് സ​ഞ്ജു​വി​ന്‍റെ സ്​​കോ​റു​ക​ൾ. സ​മ്മ​ർ​ദം അ​തി​ജീ​വി​ക്കാ​ൻ താ​ര​ത്തി​നാ​കു​ന്നി​ല്ല. വി​ക്ക​റ്റ്​ കീ​പ്പ​ർ സ്ഥാ​ന​ത്തു​നി​ന്ന് മാ​റ്റി​യ ശേ​ഷം ഗ്രൗ​ണ്ടി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ൽ അ​ത്​ ദൃ​ശ്യ​മാ​യി. ബാ​റ്റി​ങ്​ സ്​​റ്റൈ​ലി​ലും പി​ന്നി​ലേ​ക്ക്​ വ​ലി​ഞ്ഞു​ള്ള ഫു​ട് വ​ർ​ക്കി​ലു​മെ​ല്ലാം എ​ന്തൊ​ക്കെ​യോ പ​ന്തി​കേ​ട്. ക​ഴി​ഞ്ഞ​വ​ര്‍ഷം ക​ളി​ച്ച 14 ഇ​ന്നി​ങ്സി​ല്‍ 238 റ​ണ്‍സ്​ മാ​ത്ര​മാ​ണ്​ നേ​ടാ​നാ​യ​ത്. ഒ​രു അ​ർ​ധ സെ​ഞ്ച്വ​റി മാ​ത്രം.

ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ പ​ര​മ്പ​ര​യി​ലാ​ണ്​ സ​ഞ്ജു​വി​ന്റെ ക​ഷ്ട​കാ​ലം ആ​രം​ഭി​ച്ച​ത്. ഏ​ഷ്യ ക​പ്പി​ല്‍ ഇ​ടം​കി​ട്ടി​യെ​ങ്കി​ലും ബാ​റ്റി​ങ് സ്ലോ​ട്ടി​ല്‍ സ്ഥി​ര​ത​യി​ല്ലാ​ത്ത​ത് പ്ര​ക​ട​ന​ത്തെ ബാ​ധി​ച്ചു. ഓ​പ​ണി​ങ്ങി​ൽ സ​ഞ്ജു മി​ന്നു​മെ​ന്ന നി​രീ​ക്ഷ​ണ​ത്തി​ലാ​ണ് ശു​ഭ്​​മ​ൻ ഗി​ല്ലി​ന്‍റെ അ​ഭാ​വ​ത്തി​ൽ സ​ഞ്ജു​വി​നെ പ​രീ​ക്ഷി​ച്ച​ത്. എ​ന്നാ​ൽ, പ​ര​മ്പ​ര​യി​ൽ താ​രം എ​ട്ടു​നി​ല​യി​ൽ പൊ​ട്ടി. ഇ​നി സ​ഞ്ജു​വി​ന്‍റെ ഭാ​വി പ​രു​ങ്ങ​ലി​ലാ​ണ്. ആ​ത്മ​വ​ശ്വാ​സം വ​ർ​ധി​പ്പി​ച്ച്​ ​ശൈ​ലി​യി​ൽ മാ​റ്റം​വ​രു​ത്തി​യി​ല്ലെ​ങ്കി​ൽ അ​തു​ല്യ​നാ​യ ക്രി​ക്ക​റ്റ്​ താ​ര​​ത്തി​ന്‍റെ ക​രി​യ​ർ വൈ​കാ​തെ അ​വ​സാ​നി​ച്ചേ​ക്കും.


Tags:    
News Summary - Sanju Samson - Side Story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.