ജയിക്കാമായിരുന്ന കളി; ചെന്നൈയുടെ സ്പിൻ മാന്ത്രികത്തിൽ തോറ്റ്​ പഞ്ചാബ്​

ചെന്നൈ സൂപ്പർ കിങ്​സിനോട് നാണംകെട്ട തോൽവിയേറ്റുവാങ്ങി കിങ്​സ്​ ഇലവൻ പഞ്ചാബ്​. ചെന്നൈ​ ഉയര്‍ത്തിയ 161 എന്ന പ ൊരുതാവുന്ന ലക്ഷ്യം പിന്തുടർന്നിറങ്ങിയ പഞ്ചാബിന്​​ അഞ്ച്​ വിക്കറ്റ്​ നഷ്​ടത്തിൽ നേടാനായത്​ 138 റൺസ്​ മാത്രം. ഇ തോടെ ചെന്നൈ 22 റണ്‍സിന്​ വിജയിച്ചു. ഹര്‍ഭജന്‍ സിങും ഇംറാന്‍ താഹിറും രവീന്ദ്ര ജഡേജയുമടങ്ങിയ സ്​പിൻ ത്രയമാണ്​ പഞ്ചാബിനെ ജയത്തിൽ നിന്ന്​ അകറ്റിയത്​.

മധ്യ ഓവറുകളിൽ വിക്കറ്റുകളെടുക്കാതെ പന്തെറിഞ്ഞ ഇവർ വിട്ട്​കൊടുത്തത്​ നിസാര റൺസുകൾ മാത്രം. സ്ലോ പന്തുകളെറിഞ്ഞ് പേസര്‍മാരും മികച്ച പിന്തുണ നൽകിയതോടെ ചെന്നൈ അനായാസമായി വിജയം കൈവരിക്കുകയായിരുന്നു. പഞ്ചാബ്​ നിരയിൽ ക്രിസ് ഗെയിൽ(5) മായങ്ക് അഗര്‍വാൾ(0) എന്നിവർ പെട്ടെന്ന് മടങ്ങിയിരുന്നു. എന്നാൽ ലോകേഷ് രാഹുലും(55) സര്‍ഫറാസ് ഖാനും(67) പൊരുതിക്കളിച്ച്​ സ്​കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും ടീമിനെ ജയിപ്പിക്കാനായില്ല.

ഹര്‍ഭജന്‍ സിങ് നാല് ഓവറില്‍ ഒരു മെയ്ഡന്‍ ഓവറുള്‍പ്പെടെ 17 റണ്‍സ് വിട്ടുകൊടുത്ത്​, രണ്ട് വിക്കറ്റ് വീഴ്ത്തി. ഇംറാന്‍ താഹിര്‍ നാല് ഓവറിൽ വിട്ടുകൊടുത്തത് 20 റണ്‍സ് മാത്രം. ജഡേജയാക​ട്ടെ 24 റണ്‍സ്​ മാത്രമാണ്​ വിട്ട്​നൽകിയത്​. അവസാന ഓവറുകളില്‍ പഞ്ചാബ്​ ബാറ്റിങ്​ നിര ആഞ്ഞടിക്കാന്‍ ശ്രമിച്ചെങ്കിലും പേസർമാർ സ്ലോ ബോളുകള്‍ എറിഞ്ഞ് ചെന്നൈക്ക്​ അപകടം ഒഴിവാക്കുകയായിരുന്നു.

ഫാഫ് ഡുപ്ലെസിയും(38 പന്തില്‍ 54) അവസാനത്തില്‍ എം.എസ് ധോണിയും(23 പന്തില്‍ 37) മികച്ച രീതിയില്‍ ബാറ്റുവീശിയതോടെയാണ് ചെന്നൈ സ്‌കോര്‍ 160ലെത്തിയത്. വാട്‌സണ്‍ 26ഉം സുരേഷ് റെയ്‌ന 17ഉം റൺസെടുത്തു. റായിഡു 21 റണ്‍സ് നേടി.

Tags:    
News Summary - IPL 2019 chennai super kings vs kings xl punjab- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.