ഡൽഹിക്ക്​ 11 റൺസ്​ ജയം; മുംബൈയുടെ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനിച്ചു 

ഡൽഹി: അത്തായം മുടക്കാൻ നീർക്കോലിയും മതിയെന്ന ചൊല്ല്​ അന്വർഥമാക്കിയ ഡൽഹി ഡെയർ ഡെവിൾസിന്​ മുന്നിൽ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസി​​​​െൻറ പ്ലേ ഓഫ് സ്വപ്നങ്ങള്‍ക്ക് അവസാനിച്ചു. തുടർച്ചയായ രണ്ടാം മത്സരത്തിലും സ്പിന്നര്‍മാര്‍ അവസരത്തിനൊത്തുയർന്നപ്പോൾ  11 റണ്‍സിനായിരുന്നു ഡല്‍ഹിയുടെ ജയം. ആദ്യ ബാറ്റ് ചെയ്ത ഡല്‍ഹി ഋഷഭ് പന്തി​​​​െൻറയും (64) വിജയ് ശങ്കറി​​​​െൻറയും (43 നോട്ടൗട്ട്​) മികവില്‍ 20 ഒാവറിൽ നാല്​ വിക്കറ്റ്​ നഷ്​ടത്തിൽ 174 റണ്‍സെടുത്തു. അവസാന ഒാവറുകളിൽ ബെൻ കട്ടിങ്​ (37) ആഞ്ഞടിച്ചെങ്കിലും മുംബൈയുടെ പോരാട്ടം 19.3 ഓവറില്‍ 163 റണ്‍സിന് അവസാനിച്ചു.
ഇവിന്‍ ലൂയിസിനെ സ്റ്റംപിങ്ങിലൂടെ പുറത്താക്കുന്ന ഋഷഭ് പന്ത്
 

തരക്കേടില്ലാത്ത ലക്ഷ്യം പിന്തുടർന്നിറങ്ങിയ മും​ൈബക്കായി ബൗണ്ടറികളടിച്ച്​ തന്നെ ഒാപണർ സൂര്യകുമാർ യാദവ്​ (12) തുടങ്ങി. എന്നാൽ ആദ്യ ഓവറിലെ ആദ്യ മൂന്ന് പന്തില്‍  ഒരു സിക്സും ബൗണ്ടറിയും സഹിതം 12 റണ്‍സ് നേടിയ യാദവിനെ പുറത്താക്കി സന്ദീപ് ലാമിച്ചാനെ മുംബൈയ്ക്ക് ആദ്യ പ്രഹരം ഏല്പിച്ചു. അഞ്ചു റണ്‍സെടുത്ത ഇഷന്‍ കിഷന്‍ പെട്ടെന്ന് മടങ്ങിയെങ്കിലും ഇവിന്‍ ലൂയിസ് മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. 31 പന്തില്‍ 41 റണ്‍സെടുത്ത ലൂയിസ് വീണതോടെ മുംബൈയുടെ നില പരുങ്ങലിലായി. കീറോണ്‍ പൊള്ളാര്‍ഡ് (7), ക്രുനാല്‍ പാണ്ഡ്യ (4) എന്നിവര്‍ പെട്ടെന്ന് മടങ്ങി. 
രോഹിത് ശര്‍മ്മ (13) ശർമയെ കൂട്ടുപിടിച്ച്​ പൊരുതിക്കളിച്ച ഹാര്‍ദിക് പാണ്ഡ്യ (17 പന്തില്‍ 27)  മു​ംബൈയെ മത്സരത്തിലേക്ക്​ തിരികെ കൊണ്ട്​ വരാൻ ശ്രമം നടത്തി.
 
ഫീൽഡിങ്ങിനെ വീണപ്പോൾ വേദന കൊണ്ട് പുളയുന്ന രോഹിത് ശർമ്മ
 

ആറാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന്  43 റണ്‍സ്​ നേടി. എന്നാൽ 13ാം ഒാവറി​​​​െൻറ അവസാന പന്തിൽ രോഹിത്​ ഹർശൽ പ​േട്ടലിന്​ വിക്കറ്റ്​ സമ്മാനിച്ച്​ മടങ്ങി. പിന്നാലെ ആക്രമിച്ച്​ കളിച്ചുകൊണ്ടിരുന്ന പാണ്ഡ്യയെ പുറത്താക്കി അമിത് മിശ്ര ഡല്‍ഹിക്ക്​ ഉണർവേകി. അതിനിടെ 10 പന്തുകള്‍ നേരിട്ട മര്‍ക്കണ്ഡേ 3 റണ്‍സെടുത്ത് പുറത്തായി. മുംബൈയുടെ അവസാന പ്രതീക്ഷയായ ബെൻ കട്ടിങ് അവസാന മൂന്നോവറിൽ ആഞ്ഞടിച്ച്​ മത്സരത്തി​​​​െൻറ ഗതി മാറ്റുകയാണെന്ന്​ തോന്നിപ്പിച്ചു.

അവസാന ഓവറില്‍ മുംബൈയ്ക്ക് ജയിക്കാന്‍ 18 റണ്‍സ്. ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ ആദ്യ പന്ത് കട്ടിങ്​ സിക്‌സറിന് പറത്തി. മുംബൈ ക്യാമ്പിൽ വീണ്ടും പ്രതീക്ഷയായി. എന്നാൽ രണ്ടാം പന്തില്‍ കൂറ്റനടിക്ക് മുതിര്‍ന്ന കട്ടിങ്​ മക്​സ്​വെലിന്​ പിടി നൽകി മടങ്ങി. 20 പന്തിൽ മൂന്ന്​ സിക്​സും രണ്ട്​ ബൗണ്ടറികളും സഹിതമാണ്​ കട്ടിങ്​ 37 റൺസെടുത്തത്. അടുത്ത പന്തില്‍ ജസ്പ്രീത് ബുംറയും പുറത്തായതോടെ മുംബൈയുടെ പതനം പൂർത്തിയായി. 

നേരത്തെ ആദ്യം ബാറ്റങ്​ തുടങ്ങിയ ഡൽഹിക്ക്​ വേണ്ടി ഒാപണർമാർ നന്നായി തുടങ്ങിയെങ്കിലും പൃഥ്വി ഷാ (12) പെട്ടന്ന്​ റണ്ണൗട്ടായത്​ നിർഭാഗ്യമായി. പിന്നാലെ ഗ്ലെൻ മക്​സ്​വെല്ലിനും (22), ക്യാപ്​റ്റൻ ​േശ്രയസ്സ്​ അയ്യർക്കും തിളങ്ങാനായില്ല. നാലാം വിക്കറ്റില്‍ പന്തും ശങ്കറും ചേർന്ന്​ 64 റണ്‍സ് കൂട്ടുകെട്ടുണ്ടാക്കി. പന്ത്​ പുറത്തായ ശേഷം ഒത്തുചേർന്ന ശങ്കറും അഭിഷേക് ശർമ്മ(15 നോട്ടൗട്ട്​)യും ചേർന്നാണ്​ ഡൽഹിയെ പൊരുതാവുന്ന സ്കോറിലെത്തിച്ചത്​. ഡല്‍ഹിക്ക് വേണ്ടി നേപാളീസ്​ യുവതാരം സന്ദീപ് ലാമിച്ചനെ, അമിത് മിശ്ര, ഹര്‍ഷല്‍ പട്ടേല്‍ തുടങ്ങിയവര്‍ മൂന്നു വിക്കറ്റുകള്‍ വീതം നേടി.
Tags:    
News Summary - IPL 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.