മുംബൈക്ക്​ 146 റൺസിൻറ വമ്പൻ ജയം

ഡൽഹി: ​ഗുജറാത്ത്​ ലയൺസിനെതിരെ പുറത്തെടുത്ത ബാറ്റിങ്​ വീര്യം ഇക്കുറി ഡൽഹിക്കുണ്ടായില്ല. പോയൻറ്​ പട്ടികയിൽ ഒന്നാമതായി കുതിക്കുന്ന മുംബൈ ഇന്ത്യൻസി​​െൻറ​ കൂറ്റൻ സ്​കോറിനെതിരെ ​​െപാരുതി​േനാക്കാൻ പോലുമാവാതെ ഡൽഹി 66 റൺസിന്​ തകർന്നടിഞ്ഞു. 212 റൺസ്​ അടിച്ചുകൂട്ടിയ മുംബൈക്ക്​ 146  റൺസി​​െൻറ കൂറ്റൻ ജയം. 

ഡബിൾ സെഞ്ച്വറി കടന്ന വിജയലക്ഷ്യത്തിലേക്ക്​ ബാറ്റുമായി ക്രീസിലെത്തിയ ഡൽഹിക്ക്​ ആദ്യ പന്തിൽ തന്നെ തിരിച്ചടികിട്ടി. മിച്ചൽ മെക്ക്​ലനാഗ​​െൻറ ആദ്യ പന്തിൽ മലയാളി താരം സഞ്​ജു വി. സാംസൺ, ലെൻഡൽ സിമ്മൺസിന്​ ക്യാച്ച്​ നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്​ചവെച്ച സഞ്​ജു പുറത്തായതിനു പിന്നാലെ ശ്രേയസ്​ അയ്യറും (3) കൂടാരം കയറി.

മലിംഗയുടെ പന്തിലായിരുന്നു അയ്യർ പുറത്തായത്​. പിന്നാലെ കരുൺ നായർ(21), ഋഷഭ്​ പന്ത്​ (0), കൊറി ആൻഡേഴ്​സൺ (10), മർ​േലാൺ സാമുവൽസ് ​(1), പാറ്റ്​ കുമ്മിൻസ് ​(10), കാഗിസോ റബാദ(0), മുഹമ്മദ്​ ഷമി (7) എന്നിവരും വന്നതുപോലെ തിരിച്ചുപോയി. ഇതോടെ 66 റൺസിന്​ ഡൽഹിയുടെ ബാറ്റിങ്ങിനും അന്ത്യമായി. സീസണിൽ മും​ൈബക്ക്​ മികച്ച വിജയവും.

ഡൽഹി ഡെയർ ഡെവിൾസിനെ എതിരാളിയുടെ മണ്ണിൽ നേരിടാനെത്തിയ മുംബൈക്കായി ഒാപണർ ലെൻഡൽ സിമ്മൺസും (66), കീരൺ പൊള്ളാർഡുമാണ്​ (63 നോട്ടൗട്ട്​) കൂറ്റനടികളിലൂടെ മികച്ച ടോട്ടലിലേക്ക്​ നയിച്ചത്​. സിമ്മൺസിനു പുറമെ പാർഥിവ്​ പ​േട്ടൽ (25),രോഹിത്​ ശർമ (10) എന്നിവരുടെ വിക്കറ്റുകളാണ്​ മുംബൈക്ക്​ നഷ്​ടമായത്​. ഹാർദിക്​ പാണ്ഡ്യ 29 റൺസുമായി പുറത്താവാതെ നിന്നു. 

Tags:    
News Summary - ipl 2017 Bowlers Shine as Mumbai Indians Crush Delhi Daredevils by 146 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.