ന്യൂഡൽഹി: കോവിഡ്-19നെതിരായ യുദ്ധത്തിലെ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് ‘മാ സ്ക്’ (മുഖംമൂടി). മഹാമാരിയുടെ പശ്ചാത്തലത്തിൽ മാസ്ക്കുകൾക്ക് ആവശ്യക്കാരേറിയതേ ാടെ വിപണിയിൽ ലഭ്യത നന്നേ കുറഞ്ഞു. ഈ അവസരത്തിൽ വീടുകളിൽനിന്ന് മാസ്ക് നിർമിച്ച് കോവിഡിനെതിരായ പോരാട്ടത്തിൽ ‘ടീം മാസ്ക് ഫോഴ്സിൽ’ അണിചേരാൻ ജനങ്ങളെ ആഹ്വാനം ചെയ്ത് വിഡിയോ പുറത്തിറക്കിയിരിക്കുകയാണ് ഇന്ത്യൻ ക്രിക്കറ്റിലെ പുരുഷ-വനിത താരങ്ങൾ.
മാസ്ക്കുകൾ സ്വയം തയാറാക്കി വീടിന് പുറത്തേക്ക് പോകുേമ്പാൾ അണിഞ്ഞ് സുരക്ഷിതരായിരിക്കാനും കൈകൾ 20 സെക്കൻഡ് സമയമെടുത്ത് വൃത്തിയായി കഴുകാനും സാമൂഹിക അകലം പാലിക്കാനും താരങ്ങൾ അഭ്യർഥിക്കുന്നുണ്ട്.
സചിൻ ടെണ്ടുൽകർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ്, വീരേന്ദർ സെവാഗ്, വിരാട് കോഹ്ലി, രോഹിത് ശർമ, ഹർഭജൻ സിങ്, മിതാലി രാജ്, സ്മൃതി മന്ദാന, ഹർമൻപ്രീത് കൗർ എന്നിവരാണ് വിഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.