അ​ണ്ട​ർ 19 ലോ​ക​ക​പ്പ്: പാ​കി​സ്താ​നെ തോ​ൽ​പി​ച്ച് ഇ​ന്ത്യ സെ​മി​യി​ൽ

ബു​ലാ​വാ​യോ (സിം​ബാ​ബ്‌​വെ): ഏ​ഷ്യ ക​പ്പ് ഫൈ​ന​ലി​ലെ തോ​ൽ​വി​ക്ക് പാ​കി​സ്താ​നോ​ട് ക​ണ​ക്കു​തീ​ർ​ത്ത് ഇ​ന്ത്യ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ലോ​ക​ക​പ്പ് സെ​മി ഫൈ​ന​ലി​ൽ പ്ര​വേ​ശി​ച്ചു. സൂ​പ്പ​ർ സി​ക്സി​ലെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ 58 റ​ൺ​സി​നാ​യി​രു​ന്നു ജ​യം. ആ​ദ്യം ബാ​റ്റ് ചെ​യ്ത ഇ​ന്ത്യ 49.5 ഓ​വ​റി​ൽ 252 റ​ൺ​സി​ന് പു​റ​ത്താ​യി. പാ​ക് മ​റു​പ​ടി 46.2 ഓ​വ​റി​ൽ 194ൽ ​തീ​ർ​ന്നു. ഗ്രൂ​പ് ജേ​താ​ക്ക​ളാ​യ ഇ​ന്ത്യ ഫെ​ബ്രു​വ​രി നാ​ലി​ന് ന​ട​ക്കു​ന്ന സെ​മി​യി​ൽ അ​ഫ്ഗാ​നി​സ്താ​നെ നേ​രി​ടും. ആ​സ്ട്രേ​ലി​യ-​ഇം​ഗ്ല​ണ്ട് ഒ​ന്നാം സെ​മി ചൊ​വ്വാ​ഴ്ച ന​ട​ക്കും.

ഇ​ന്ത്യ​ൻ ബാ​റ്റ​ർ​മാ​രി​ൽ 68 റ​ൺ​സ് നേ​ടി വേ​ദാ​ന്ത് ത്രി​വേ​ദി ടോ​പ് സ്കോ​റ​റാ​യി. ക​നി​ഷ്ക് ചൗ​ഹാ​ൻ 29 പ​ന്തി​ൽ 35ഉം ​ഓ​പ​ണ​ർ വൈ​ഭ​വ് സൂ​ര്യ​വം​ശി 22 പ​ന്തി​ൽ 30ഉം ​റ​ൺ​സ് നേ​ടി. ആ​ർ.​എ​സ്. അം​ബ​രീ​ഷ് (29), വി​ഹാ​ൻ മ​ൽ​ഹോ​ത്ര (21), ഖി​ല​ൻ പ​ട്ടേ​ൽ (21), മ​ല​യാ​ളി താ​രം ആ​രോ​ൺ ജോ​ർ​ജ് (19), അ​ഭി​ഗ്യാ​ൻ കു​ണ്ഡു (16) എ​ന്നി​വ​രും ര​ണ്ട​ക്കം ക​ട​ന്നു. പാ​ക് ബൗ​ള​ർ​മാ​രി​ൽ അ​ബ്ദു​ൽ സു​ബ്ഹാ​ൻ മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. 66 റ​ൺ​സെ​ടു​ത്ത ഉ​സ്മാ​ൻ ഖാ​നാ​ണ് പ​രാ​ജി​ത​രു​ടെ ടോ​പ് സ്കോ​റ​ർ. ഇ​ന്ത്യ​ക്കാ​യി ക്യാ​പ്റ്റ​ൻ ആ​യു​ഷ് മ​ഹാ​ത്രെ​യും ഖി​ല​ൻ പ​ട്ടേ​ലും മൂ​ന്ന് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

എ​ട്ട് പോ​യ​ന്റു​മാ​യാ​ണ് ഇ​ന്ത്യ സൂ​പ്പ​ർ സി​ക്സ് ഗ്രൂ​പ് ര​ണ്ടി​ൽ ഒ​ന്നാംം​സ്ഥാ​ന​ക്കാ​രാ​യ​ത്. ഇം​ഗ്ല​ണ്ടി​നും എ​ട്ട് പോ​യ​ന്റു​ണ്ടെ​ങ്കി​ലും റ​ൺ​റേ​റ്റി​ൽ പി​റ​കി​ലാ​യി. ഗ്രൂ​പ് ഒ​ന്നി​ൽ ഓ​സീ​സും (8) അ​ഫ്ഗാ​നു​മാ​ണ് (6) ആ​ദ്യ ര​ണ്ട് സ്ഥാ​ന​ക്കാ​ർ.

Tags:    
News Summary - Under-19 World Cup: India defeats Pakistan to enter semis

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.