??????????????? ?????????? ?????????? ??????? ??????????? ???????

ഇന്ത്യക്ക്​ അഞ്ചു വിക്കറ്റ്​ ജയം; കുൽദീപ്​ യാദവിന്​ മൂന്നു​ വിക്കറ്റ്​

കൊൽക്കത്ത: കുട്ടിക്രിക്കറ്റിന്​ പേരുകേട്ട വിൻഡീസിനെ അഞ്ചു വിക്കറ്റിന്​ തോൽപിച്ച്​ ഇന്ത്യ. 110 റൺസ്​ വിജയലക്ഷ്യത്തിലേക്ക്​, അൽപമൊന്ന്​ പതറിയെങ്കിലും മധ്യനിരയുടെ നിശ്ചയദാർഢ്യത്തിൽ ഇന്ത്യ ജയിച്ചുകയറുകയായിരുന്നു. മനീഷ്​ പാ​െണ്ഡയും (19) പിന്നാലെ പുറത്താകാതെ നിന്ന ദിനേഷ്​ കാർത്തിക്​ (31), ക്രുണാൽ പാണ്ഡ്യ (21) എന്നിവരും ​േചർന്നാണ്​ കളി ജയിപ്പിച്ചത്​.

ക്യാപ്​റ്റൻ രോഹിത്​ ശർമ (6), ശിഖർ ധവാൻ (3), ലേ​ാകേഷ്​ രാഹുൽ (16), ഋഷഭ്​ പന്ത്​ (1) എന്നിവർ പിടിച്ചുനിൽക്കാനാവാതെ മടങ്ങിയപ്പോൾ, നാലിന്​ 45 എന്ന തകർച്ചയിൽനിന്നാണ്​ ഇന്ത്യയുടെ ഉയിർത്തെഴു​ന്നേൽപ്​​. ടോസ്​ ലഭിച്ച ക്യാപ്​റ്റൻ രോഹിത്​​ ശർമ ബൗളിങ്​ തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്​റ്റ​​​​െൻറ തീരുമാനം ശരിവെച്ച്​ ഇന്ത്യ ബൗളർമാർ വിൻഡീസ്​ നിരയെ വരിഞ്ഞുമുറുക്കി.

ഒാപണർ ദിനേശ്​ രാംദിനെ (2) പുറത്താക്കി ഉമേഷ്​ യാദവാണ്​ വിക്കറ്റുവേട്ടക്ക്​ തുടക്കംകുറിക്കുന്നത്​. ഷെയ്​​ ഹോപ്​ (14) മികച്ച തുടക്കവുമായി നിലയുറപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഹെറ്റ്​മെയറുടെ ‘ചതി’യിൽപെട്ട്​ റണ്ണൗട്ടായി.

ഫോറുമായി ഹെറ്റ്​മെയർ (10) തുടങ്ങിയെങ്കിലും ബുംറയുടെ പേസിൽ കുരുങ്ങി പുറത്തായതോടെ വിൻഡീസ്​ തകർച്ചയിലേക്കെന്നുറപ്പിച്ചു. സീനിയർ താരങ്ങളായ കീറൺ പൊള്ളാർഡ് ​(14), ഡാരൻ ബ്രാവോ (5), കാർലോസ്​ ബ്രാത്​വെയ്​റ്റ് ​(4) എന്നിവരുടെ വിധിയിലും മാറ്റമുണ്ടായില്ല.

ബ്രാവോ, പൊള്ളാർഡ്​, റോവ്​മാൻ പവൽ (4) എന്നിവർ കുൽദീപ്​ യാദവി​​​​െൻറ ഇരകളായിരുന്നു. അവസാനത്തിൽ ഫാബിയാൻ അലനും (27) കീമോ പോളും (15*) ചേർന്ന്​ നടത്തിയ ആക്രമണമാണ്​ വിൻഡീസിനെ 100 കടത്തിയത്​.

Tags:    
News Summary - india win for five wickets -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.