മാഞ്ചസ്റ്റർ: ലോകകപ്പിൽ തോൽവിയറിയാതെ ഇന്ത്യൻ കുതിപ്പ്. വെസ്റ്റിൻഡീസിനെ 125 റൺസിന് തകർത്ത വിരാ ട് കോഹ്ലിയും സംഘവും സെമിയിൽ ഒരു കാലെടുത്തുവെച്ചു.
നാലാം അർധ ശതകവുമായി ഒരിക്കൽകൂടി മുന് നിൽനിന്ന് നയിച്ച നായകൻ വിരാട് കോഹ്ലി (72), എം.എസ്. ധോണി (56 നോട്ടൗട്ട്), കെ.എൽ. രാഹുൽ (48), ഹാ ർദിക് പാണ്ഡ്യ (46) എന്നിവരുടെ മികവിൽ ഇന്ത്യ 50 ഒാവറിൽ ഏഴുവിക്കറ്റിന് 268 റൺസെടുത്തു. ഇന് ത്യൻ ബൗളർമാർ തകർത്തെറിഞ്ഞപ്പോൾ വിൻഡീസ് ഇന്നിങ്സ് 34.2 ഒാവറിൽ 143 റൺസിന് അവസാനിച്ചു.
മുഹമ്മദ് ഷമി നാലും ജ സ്പ്രീത് ബുംറയും യുസ്വേന്ദ്ര ചഹലും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. സുനിൽ ആംബ്രിസ് (31), നികോളസ് പൂരാൻ (2 8) എന്നിവർ മാത്രമാണ് പിടിച്ചുനിൽക്കാൻ ശ്രമിച്ചത്. വിൻഡീസ് പ്രതീക്ഷകളായിരുന്ന ക്രിസ് ഗെയ്ൽ (6), ഷായ് ഹോപ് (5) എന്നിവർക്കൊന്നും തിളങ്ങാനായില്ല.
ടോസ് നേടിയ ഇന്ത്യൻ നായകൻ കോഹ്ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഫോറും സിക്സുമടക്കം നന്നായി തുടങ്ങിയ രോഹിത് ശർമ വിവാദ തീരുമാനത്തിലൂടെ പുറത്തായതോടെ ഇന്ത്യക്ക് ആദ്യവിക്കറ്റ് നഷ്ടം. റോച്ചിെൻറ പന്തിൽ ഷായ് ഹോപ് എടുത്ത ക്യാച്ച് അമ്പയർ ഒൗട്ട് വിളിച്ചില്ല. എന്നാൽ, റിവ്യൂവിനു പോയ വിൻഡീസ് നായകന് അനുകൂലമായായിരുന്നു മൂന്നാം അമ്പയറുടെ വിധി.
എന്നാൽ, അൾട്രാ എഡ്ജിൽ പന്ത് ഉരസിയെങ്കിലും ബാറ്റിലാണോ പാഡിലാണോ കൊണ്ടതെന്ന് വ്യക്തമാകാത്തിനാൽ തീരുമാനം വിവാദമാകുകയായിരുന്നു. മനോഹര ഡ്രൈവുകളും ഷോട്ടുകളുമായി രാഹുൽ ഫോമിെൻറ ലക്ഷണം കാണിച്ചുതുടങ്ങിയതോടെ ഇന്ത്യൻ ആരാധകർ പ്രതീക്ഷയിലായി. രണ്ടാം വിക്കറ്റിൽ രാഹുലും കോഹ്ലിയും ചേർന്ന് 69 റൺസ് കൂട്ടിച്ചേർത്തു.
എന്നാൽ, രാഹുലിനെ ബൗൾഡാക്കി ഹോൾഡർ ഇരുവരെയും വേർപിരിച്ചു. രാഹുൽ 64 പന്തിൽ ആറുബൗണ്ടറി നേടി. ഇന്ത്യയുടെ നാലാം നമ്പർ തലവേദനക്ക് പരിഹാരം കാണാൻ ഒരവസരം കൂടി ലഭിച്ച വിജയ് ശങ്കർ വീണ്ടും പരാജയമായി. 14 റൺസെടുത്ത ശങ്കർ ഹോപിന് ക്യാച്ച്നൽകി പവലിയനിൽ മടങ്ങിയെത്തി.
സ്ഥാനക്കയറ്റം ലഭിച്ചെത്തിയ കേദാർ ജാദവിനും (7) ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആറാമനായി ക്രീസിലെത്തിയ ധോണി ഒരുവശത്ത് നങ്കൂരമിട്ട് കളിക്കാൻ തുടങ്ങിയതോടെ ബാറ്റിങ്ങിന് വേഗത കൂട്ടിയ കോഹ്ലി ഹോൾഡറുടെ പന്ത് മോശം ഷോട്ടിന് ശ്രമിച്ച് മടങ്ങി. വൻസ്കോർ ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യ 38.2 ഒാവറിൽ അഞ്ചിന് 180 എന്ന നിലയിലായി. ആറാം വിക്കറ്റിൽ ധോണിയും പാണ്ഡ്യയും ചേർന്ന് 70 റൺസ് അടിച്ചുകൂട്ടി. കോട്രലിെൻറ സ്ലോബാൾ പറത്താൻ ശ്രമിച്ച പാണ്ഡ്യ 46 റൺസെടുത്ത് പുറത്തായി. മുഹമ്മദ് ഷമി (0) ഡക്കായി മടങ്ങി.
എന്നാൽ, ഇന്നിങ്സ് അവസാനത്തോടടുത്തതോടെ ധോണി ഗിയർ മാറ്റി. അവസാന ഒാവറിൽ രണ്ട് സിക്സറുകൾ സഹിതം 16 റൺസെടുത്ത് അർധസെഞ്ച്വറി പൂർത്തിയാക്കിയ ധോണി ഇന്ത്യയെ 268 റൺസിലെത്തിച്ചു. വിൻഡീസിനായി കോട്രലും റോച്ചും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
അഫ്ഗാനെതിരായ മത്സരത്തിലെ ടീമിൽനിന്ന് മാറ്റങ്ങളില്ലാതെ ഇന്ത്യ ഇറങ്ങിയപ്പോൾ എവിൻ ലൂയിസ്, ആഷ്ലി നഴ്സ് എന്നിവരെ പുറത്തിരുത്തി ആംബ്രിസ്, ഫാബിയൻ അലൻ എന്നിവർക്ക് വിൻഡീസ് അവസരം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.