തിരുവനന്തപുരത്ത് മഴക്കളി; മത്സരം നിർത്തിവെച്ചു

തിരുവനന്തപുരം: കാര്യവട്ടത്ത് ഇന്ത്യ എ- ദക്ഷിണാഫ്രിക്ക എ മത്സരം മഴ മൂലം തടസ്സപ്പെടുന്നു. ടോസ് നേടിയ ഇന്ത്യ എ ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴമൂലം വൈകിയതിനാൽ മത്സരം 43 ഓവറാക്കി ചുരുക്കിയിരുന്നു.

ദക്ഷിണാഫ്രിക്കൻ ഓപ്പണർമാർ 57 റൺസിൻെറ കൂട്ടുകെട്ട് സ്വന്തമാക്കി. രാഹുൽ ചഹാറിലൂടെ ഇന്ത്യക്ക് ആദ്യ വിക്കറ്റ് ലഭിച്ചു. ആദ്യ 10 ഓവറുകളിൽ ദക്ഷിണാഫ്രിക്ക എ 58/1 എന്ന നിലയിലായിരുന്നു. പിന്നീട് റീസയുടെ അർദ്ധസെഞ്ച്വറിയോടെ ദക്ഷിണാഫ്രിക്ക എ നൂറ് കടന്നു. 22 ഓവറിൽ 108/1 എന്ന നിലയിൽ മഴ വീണ്ടുമെത്തിയതോടെ കളി നിർത്തിവെച്ചിരിക്കുകയാണ്.

Tags:    
News Summary - india a vs south africa a

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.