‘എ’ ടീം പരമ്പര: ആദ്യ മത്സരത്തിന്​ പ്രതീക്ഷിച്ച സമനില

മൗണ്ട്​ മൗൻഗനൂയി: ആസ്​ട്രേലിയൻ ടെസ്​റ്റ്​ പരമ്പരക്ക്​ മുന്നോടിയായി നിശ്ചയിച്ച ഇന്ത്യ-ന്യൂസിലൻഡ്​ ​‘എ’ ടീം ചതുർദിന ടെസ്​റ്റിലെ ആദ്യ മത്സരത്തിന്​ പ്രതീക്ഷിച്ച സമനില. അവസാന ദിനം വിക്കറ്റ്​ നഷ്​ടപ്പെടാതെ 35 റൺസുമായി കളത്തിലിറങ്ങിയ ഇന്ത്യ രണ്ടാം ഇന്നിങ്​സിൽ മൂന്നു​ വിക്കറ്റ്​ നഷ്​ടത്തിൽ 247 റൺസെടുത്തു. രണ്ടാം ഇന്നിങ്​സിലും അർധസെഞ്ച്വറി നേടി ഹനുമ വിഹാരിയും (51) ക്യാപ്റ്റൻ അജിൻക്യ രഹാനെയുമായിരുന്നു (41) ​ക്രീസിൽ. സ്​കോർ: ഇന്ത്യ ‘എ’-467/8 ഡിക്ല., 247/3 (65 ഒാവർ), ന്യൂസിലൻഡ്​ ‘എ’-458/9 ഡിക്ല.

തുടർച്ചയായ രണ്ടാം ഇന്നിങ്​സിലും അർധസെഞ്ച്വറിയുമായി പൃഥ്വി ഷായും (50) സീനിയർ താരം മുരളി വിജയിയും (60) അവസാന ദിനം ഇന്ത്യക്ക്​ മികച്ച തുടക്കം നൽകി. 53 പന്തിൽ എട്ടു ​േഫാറും ഒരു സിക്​സുമടങ്ങിയതാണ്​ ഷായുടെ ബാറ്റിങ്​. ഷാ പുറത്തായതിനു പിന്നാലെയെത്തിയ മായങ്ക്​ അഗർവാളും (42) പിടിച്ചുനിന്നു. ആദ്യ ഇന്നിങ്​സിൽ അഞ്ച്​ അർധസെഞ്ച്വറി കരുത്തിലാണ്​ (പൃഥ്വി ഷാ-62, മായങ്ക്​ അഗർവാൾ-65, ഹനുമ വിഹാരി, പാർഥിവ്​ പ​േട്ടൽ-94, വിജയ്​ ​ശങ്കർ-62) ഇന്ത്യ മികച്ച സ്​കോറിലേക്കെത്തുന്നത്​. ഹാമിഷ്​ റുഥർഫോർഡി​​െൻറ സെഞ്ച്വറിയിലായിരുന്നു (114) കിവികളുടെ തിരിച്ചടി.

Tags:    
News Summary - india vs new zealand- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.