Posted On
date_range Updated On
date_range ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ്; ഷമിക്ക് റെക്കോർഡ്
നേപ്പിയര്‍: ഏകദിനത്തിൽ ഏറ്റവും വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് മുഹമ്മദ് ഷമി സ്വന ്തമാക്കി. ന്യൂസിലൻഡിനെതിരായ ഒന്നാം ഏകദിനത്തിൽ ആദ്യ ഒാവറിൽ തന്നെ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയതോടെയാണ് ഷമി ഈ നേട്ടത്തിലെത്തിയത്.
56 മത്സരങ്ങളില്‍ നിന്നാണ് ഷമിയുടെ നേട്ടം. 59 ഏകദിനങ്ങളില്‍ നിന്ന് 100 വിക്കറ്റുകള്‍ വീഴ്ത്തിയ ഇര്‍ഫാന്‍ പത്താന്റെ റെക്കോഡാണ് ഷമി മറികടന്നത്. ഇന്ന് മൂന്നു വിക്കറ്റ് വീഴ്ത്തിയ ഷമി വിക്കറ്റ് നേട്ടം 102 ആക്കി.
സഹീർ ഖാൻ (65 ഏകദിനം), അജിത് അഗാർക്കർ (67ഏകദിനം), ജവഗൽ ശ്രീനാഥ് (68 ഏകദിനം) എന്നിവരാണ് ഇർഫാന് തൊട്ടുപിന്നിലുള്ളവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.