കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന് ഇന്ത്യയിറങ്ങുേമ്പാൾ പുതു ചരി ത്രമാണ് ടീമിനെ കാത്തിരിക്കുന്നത്. ഇന്ത്യയുടെ ആദ്യ പകൽ-രാത്രി ടെസ്റ്റ് മൽസരത്തിനാവും നാളെ ഈഡൻ ഗാർഡൻസ് വേ ദിയാവുക. പിങ്ക് പന്ത് ഉപയോഗിച്ചാണ് നാളെ മൽസരം നടക്കുന്നതെന്നതും മറ്റൊരു പ്രത്യേകതയാണ്. ഇന്ത്യൻ ടെസ്റ് റ് ക്രിക്കറ്റിൽ പുതു പരീക്ഷണങ്ങൾക്ക് തുടക്കം കുറിക്കുേമ്പാൾ ഇക്കാര്യത്തിൽ അഭിപ്രായ പ്രകടനവുമായി രംഗത്തെത്തിയിരിക്കുകയാണ് മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെൻഡുൽക്കർ.
ടെസ്റ്റിലെ പുതു പരീക്ഷണങ്ങൾ കൂടുതൽ കാണികളെ മൈതാനങ്ങളിലേക്ക് എത്തിക്കുമെന്ന് സചിൻ പറഞ്ഞു. പക്ഷേ പരീക്ഷണത്തെ കുറിച്ച് കൂടുതൽ അഭിപ്രായം പറയണമെങ്കിൽ ക്രിക്കറ്റിെൻറ ഗുണനിലവാരത്തിൽ എത്രത്തോളം വിട്ടുവീഴ്ച ചെയ്താണ് പരിഷ്കാരങ്ങൾ നടപ്പിലാക്കിയതെന്ന് പരിശോധിക്കണം. ഡേ-നൈറ്റ് ടെസ്റ്റിൽ മൽസരം പുരോഗമിക്കുംതോറും പന്തിന് കൂടുതൽ നനവ് അനുഭവപ്പെടുകയാണെങ്കിൽ അത് ചിലപ്പോൾ മൽസരത്തെ സ്വാധീനിച്ചേക്കാമെന്നും സചിൻ പറഞ്ഞു. ഇന്ത്യയുടെ മൂന്ന് പേസർമാരും കൃത്യമായ ലൈനിലും ലെങ്തിലുമാണ് പന്തെറിയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ടെസ്റ്റിനെ ജനകീയമാക്കാൻ ഐ.സി.സി അവതരിപ്പിച്ച പകൽ-രാത്രി ടെസ്റ്റ് മത്സരത്തെ ലോകത്തെ പ്രമുഖ ടീമുകളെല്ലാം ഏറ്റെടുത്തപ്പോൾ കഴിഞ്ഞ അഞ്ചുവർഷമായി മുഖംതിരിക്കുകയായിരുന്നു ഇന്ത്യ. സൗരവ് ഗാംഗുലി ബി.സി.സി.ഐ പ്രസിഡൻറായി സ്ഥാനമേറ്റതോടെ ആ പരീക്ഷണത്തിലേക്കും ഇന്ത്യ പാഡ്കെട്ടാൻ തീരുമാനിക്കുകയായിരുന്നു. എതിരാളികളായ ബംഗ്ലാദേശും പിങ്കിൽ പുതുമുഖമാണ്. 2015ൽ അഡ്ലെയ്ഡിൽ നടന്ന ആസ്ട്രേലിയ-ന്യൂസിലൻഡ് മത്സരമാണ് ചരിത്രത്തിലെ ആദ്യ പിങ്ക് െടസ്റ്റ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.