രോഹിത്തി​െൻറ സെഞ്ച്വറി പാഴായി; ഒാസീസിന്​ 34 റൺസ്​ ജയം

സിഡ്​നി: ഒരറ്റത്ത്​ നിന്ന്​ രോഹിത്​ ശർമ്മ(133) നടത്തിയ രക്ഷാപ്രവർത്തനത്തിനും ഇന്ത്യയെ അനിവാര്യമായ തോൽവിയിൽ നിന്ന്​ രക്ഷിക്കാനായില്ല. ആസ്​ട്രേലിയക്കെതിരായ ഒന്നാം ഏകദിനമൽസരത്തിൽ ഇന്ത്യക്ക്​ 34 റൺസി​​​​​​​െൻറ തോൽവി. ഭ ുവനേശ്വർ കുമാർ 29 റൺസോടെ പുറത്തതാകാതെ നിന്നു.289 റൺസ്​ വിജയലക്ഷ്യത്തിലേക്ക്​ ബാറ്റ്​ വീശിയ ഇന്ത്യക്ക് നിശ്​ചിത 50 ഒാവറിൽ 254​ റൺസ്​ എടുക്കാനെ കഴിഞ്ഞുള്ളു. രോഹിതിന്​ പുറമേ ധോണി(51) മാത്രമാണ്​ ഇന്ത്യൻ നിരയിൽ തിളങ്ങിയത്​. ധവാനും അമ്പാട്ടി റായിഡുവും റൺസൊന്നുമെടുക്കാതെയും കോഹ്​ലി മൂന്ന്​ റൺസോടെയും പുറത്തായി.

നേരത്തേ ഒാസീസ് നിശ്ചിത ഒാവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 288 റൺസെടുത്തു. ഉസ്മാൻ ഖ്വാജ(59), ഷോൺ മാർഷ് (54), പീറ്റർ ഹൻസ്കൊമ്പ്(73) എന്നിവർ നേടിയ അർധസെഞ്ച്വറികളാണ് ഒാസിസിന് മാന്യമായ സ്കോർ ഒരുക്കിയത്. ടോസ് നേടിയ ഒാസീസ് നായകൻ ആരോൺ ഫിഞ്ച് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഒാപണർമാരായ ആരോൺ ഫിഞ്ച്(6), അലക്സ് കാരി(24) എന്നിവരുടെ വിക്കറ്റ് ആസ്ട്രേലിയക്ക് നേരത്തേ നഷ്ടമായി. ആസ്ട്രേലിയൻ ക്യാപ്റ്റൻെറ കുറ്റിതെറിപ്പിച്ച് ഭുവനേശ്വർ കുമാറാണ് ഇന്ത്യക്ക് മികച്ച തുടക്കം നൽകിയത്. ഭുവനേശ്വർ ഇതോടെ ഏകദിനത്തിൽ 100 വിക്കറ്റ് നേട്ടം കൈവരിച്ചു. പിന്നീട് വന്ന ഉസ്മാൻ ഖ്വാജക്കൊപ്പം ചേർന്ന് അലക്സ് ആസ്ട്രേലിയൻ സ്കോർ ഉയർത്താൻ ശ്രമിച്ചു. എന്നാൽ കുൽദീപ് യാദവിൻെറ പന്തിൽ സ്ലിപ്പിൽ രോഹിത് ശർമ്മക്ക് ക്യാച് നൽകി മടങ്ങി. ഒാപണർമാർ രണ്ടും മടങ്ങിയതോടെ ഉസ്മാൻ ഖ്വാജയും ഷോൺ മാർഷും പൊരുതാനുറച്ചു. പ്രതിരോധത്തിൽ കളിച്ച ഇരുവരും ആസ്ട്രേലിയയെ പതിയെ കരകയറ്റുകയായിരുന്നു.

29ാം ഒാവറിൽ സ്കോർ 133ൽ നിൽക്കെ ഉസ്മാൻ ഖ്വാജ ജഡേജയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി മടങ്ങി. പിന്നീടെത്തിയ ഹൻസ്കൊമ്പിനൊപ്പം ചേർന്ന് ഷോൺ മാർഷ് വീണ്ടും ആസ്ട്രേലിയക്ക് പുതുജീവൻ നൽകി. ഷമിയെ സൂക്ഷിച്ച് നേരിട്ട ബാറ്റ്സ്മാൻമാർ ഖലീൽ അഹ്മദിനെയും അമ്പാട്ടി റായിഡുവിനെയും പേടിക്കാതെ കളിച്ചു. ടീം സ്കോർ 186ൽ നിൽക്കെ കുൽദീപിൻറെ പന്തിൽ ഷമിക്ക് ക്യാച് നൽകിയാണ് മാർഷ് മടങ്ങിയത്. പിന്നീട് മാർക്കസ് സ്റ്റോയിനിസിനൊപ്പം ചേർന്ന് ഹൻസ്കൊമ്പ് ടീം സ്കോർ ഉയർത്തുകയായിരുന്നു. ഹൻസ്കൊമ്പിനെ പിന്നീട് ഭുവനേശ്വർ മടക്കി. പിന്നീട് എത്തിയ ഗ്ലെൻ മാക്സ് വെല്ലിനൊപ്പം ചേർന്ന് സ്റ്റോയിനിസ്(47) അവസാന ഒാവറുകളിൽ സ്കോർ ഉയർത്തി.

Tags:    
News Summary - India loss against australia-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.