?????????????? ???????????? ????????????? ????????????? ???????????? ???? ????????????????????????? ???????????????

വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തിരെ ഇ​ന്ത്യ​ 136 റ​ൺ​സ്​ മുന്നിൽ

ആ​ൻ​റി​ഗ്വ: വെ​സ്​​റ്റി​ൻ​ഡീ​സി​നെ​തി​രാ​യ ആ​ദ്യ ക്രി​ക്ക​റ്റ്​ ടെ​സ്​​റ്റി​ൽ ഇ​ന്ത്യ​ക്ക്​ 75 റ​ൺ​സി​​െൻ റ ഒ​ന്നാം ഇ​ന്നി​ങ്​​സ്​ ലീ​ഡ്. മൂ​ന്നാം ദി​നം ഒടുവിൽ വിവരം ലഭിക്കു​േമ്പാൾ ഇ​ന്ത്യ ഒരു വി​ക്ക​റ്റ്​ ന​ഷ്​​ട​ ത്തിൽ 61 റ​ൺ​സെ​ടു​ത്തു. ലോ​കേ​ഷ്​ രാ​ഹു​ലും (32) ചേതേശ്വർ പൂജാരയുമാണ്​ (13) ക്രീസിൽ. മാ​യ​ങ്ക്​ അ​ഗ​ർ​വാ​ളാണ്​​ (16) പുറത്തായത്​.

ഒമ്പത്​ വി​ക്ക​റ്റ്​ കൈ​യി​ലി​രി​ക്കേ 136 റ​ൺ​സി​ന്​ മു​ന്നി​ലാ​ണ്​ ഇ​ന്ത്യ. എ​ട്ടി​ന്​ 189 റ​ൺ​സെ​ന്ന നി​ല​യി​ൽ മൂ​ന്നാം​ദി​നം മ​ത്സ​രം പു​ന​രാ​രം​ഭി​ച്ച ആ​തി​ഥേ​യ​ർ 222 റ​ൺ​സി​ന്​ പു​റ​ത്താ​യി. ഒ​മ്പ​താം വി​ക്ക​റ്റി​ൽ മി​ഗ്വ​ൽ ക​മ്മി​ൻ​സി​നെ ഒ​പ്പം നി​ർ​ത്തി 41 റ​ൺ​സ്​ കൂ​ട്ടി​ച്ചേ​ർ​ത്ത നാ​യ​ക​ൻ ജേ​സ​ൺ ഹോ​ൾ​ഡ​ർ (39) ഇ​ന്ത്യ​ൻ ബൗ​ള​ർ​മാ​രു​ടെ ക്ഷ​മ പ​രീ​ക്ഷി​ച്ചു. എ​ന്നാ​ൽ, ഹോ​ൾ​ഡ​റെ വി​ക്ക​റ്റി​ന്​ പി​ന്നി​ൽ ഋ​ഷ​ഭ്​ പ​ന്തി​​െൻറ ​ൈക​ക​ളി​ലെ​ത്തി​ച്ച് മു​ഹ​മ്മ​ദ്​ ഷ​മി ഇ​ന്ത്യ​ക്ക്​ ബ്രേ​ക്ക്​​ത്രൂ ന​ൽ​കി.

തൊ​ട്ട​ടു​ത്ത ഒാ​വ​റി​ൽ 45 പ​ന്ത്​ നേ​രി​ട്ട്​ റ​ണ്ണൊ​ന്നു​മെ​ടു​ക്കാ​തി​രു​ന്ന ക​മ്മി​ൻ​സി​നെ ബൗ​ൾ​ഡാ​ക്കി ര​വീ​ന്ദ്ര ജ​ദേ​ജ വി​ൻ​ഡീ​സ്​ ഇ​ന്നി​ങ്​​സി​ന്​ തി​ര​ശ്ശീ​ല​യി​ട്ടു. ഇ​ന്ത്യ​ക്കാ​യി ഇ​ഷാ​ന്ത്​ ശ​ർ​മ അ​ഞ്ച് വി​ക്ക​റ്റ്​ വീ​ഴ്​​ത്തി​യ​പ്പോ​ൾ ഷ​മി​യും ജ​ദേ​ജ​യും ര​ണ്ട്​ വി​ക്ക​റ്റ്​ വീ​തം വീ​ഴ്​​ത്തി. ജ​സ്​​പ്രീ​ത്​ ബൂം​റ ഒ​രു​വി​ക്ക​റ്റ്​ വീ​ഴ്​​ത്തി. ​

Tags:    
News Summary - india lead by 136 runs against west indies -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT