രോഹിതിനും രഹാനക്കും അർധസെഞ്ച്വറി; ഇന്ത്യക്ക്​ മികച്ച തുടക്കം

ഇ​ന്ദോർ: രോഹിതി​​െൻറയും രഹാനയുടെയും അർധസെഞ്ച്വറികളുടെ കരുത്തിൽ ഇന്ത്യക്ക്​ മികച്ച തുടക്കം. ആസ്​ട്രേലിയ ഉയർത്തിയ 294 റൺസി​​െൻറ വിജയ ലക്ഷ്യം പിന്തുടർന്ന ഇന്ത്യ 15 ഒാവറിൽ 100 റൺസ്​ പിന്നിട്ടു. 

നേരത്തെ ടോസ് നേടിയ ആസ്ട്രേലിയ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. രണ്ടു മാറ്റങ്ങളുമായാണ് ഓസീസ് മൂന്നാം ഏകദിനത്തിനിറങ്ങിയത്. കാർട്ട്‌റൈറ്റിനും മാത്യൂ വെയ്‌ഡിനും പകരമായി ആരോൺ ഫിഞ്ചിനെയും ഹാൻഡ്സ്കോംപിനെയും ടീമിൽ ഉൾപ്പെടുത്തി.  42 റൺസെടുത്ത ഡേവിഡ് വാർണറുടെ വിക്കറ്റാണ് ഓസീസിന് ആദ്യം നഷ്ടമായത്. ഹാർദിക് പാണ്ഡ്യയാണ് വാർണറെ പുറത്താക്കിയത്. പിന്നീട്  ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിനൊപ്പം (63) ചേർന്ന് ഫിഞ്ച് നിർണായക കൂട്ടുകെട്ട് പടുത്തുയർത്തി. ഇരുവരും ചേർന്ന് 154 റൺസാണ് സ്കോർ ബോർഡിൽ ചേർത്തത്.

സ്മിത്തിനെയും ഫിഞ്ചിനെയും മടക്കി കുൽദിപ് യാദവ് ഇന്ത്യയുടെ രക്ഷകനായതോടെ ആസ്ട്രേലിയ വീണ്ടും ബാക്ക് ഫൂട്ടിലായി. പിന്നീടെത്തിയ ഗ്ലെൻ മാക്സ്വെൽ (5), ട്രാവിസ് ഹെഡ് (4), ഹാൻഡ്സ്കൊംബ്(3) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. അവസാന ഒാവുകളിൽ ആഞടിച്ച് മാർക്സ സ്റ്റോണിസ് ആണ് ഒാസീസ് സ്കോർ 300നടുത്തെത്തിച്ചത്. കുൽദീപിനെക്കൂടാതെ ബുമ്രയും രണ്ട് വിക്കറ്റ് വീഴ്ത്തി.

തു​ട​ർ​ച്ച​യാ​യ ഒ​മ്പ​താം ഏ​ക​ദി​ന വി​ജ​യം ല​ക്ഷ്യ​മി​ട്ടി​റ​ങ്ങു​കയാണ് ഇ​ന്ത്യ​. വി​ദേ​ശ​മ​ണ്ണി​ലെ 11ാം തു​ട​ർ​ തോ​ൽ​വി പേ​ടി​ച്ചി​റ​ങ്ങു​കയാണ് ഒാ​സീ​സ്.അ​ഞ്ചു മ​ത്സ​ര​ങ്ങ​ള​ട​ങ്ങി​യ പ​ര​മ്പ​ര​യി​ൽ ആ​ദ്യ ര​ണ്ടു ക​ളി​യും ജ​യി​ച്ചു​നി​ൽ​ക്കു​ന്ന ഇ​ന്ത്യ​ക്കാ​ണ്​ മു​ൻ​തൂ​ക്കം. ടൂ​ർ​ണ​മ​​​​​​​​​​െൻറി​ലെ റ​ൺ​വ​ര​ൾ​ച്ച​ക്ക്​ പ​രി​ഹാ​രം തേ​ടി​യാ​ണ്​ ഇ​രു​ടീ​മു​ക​ളും ഇ​ന്ദോ​റി​ലെ ഹോ​ൾ​കാ​ർ സ്​​റ്റേ​ഡി​യ​ത്തി​ൽ ക​ളി​ക്കാ​നി​റ​ങ്ങു​ന്ന​ത്.
 

Tags:    
News Summary - India get a good start on third one day match-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.