??.?? ????????? ????????

പൂജാരയും രാഹുലും രക്ഷകർ; ഇന്ത്യ പൊരുതുന്നു

ധർമശാല: ആസ്ട്രേലിയയുടെ ഒന്നാമിന്നിങ്സ് സ്കോറിന് മറുപടിയുമായി  കളത്തിലിറങ്ങിയ ഇന്ത്യക്ക്  ആറ് വിക്കറ്റ് നഷ്ടപ്പെട്ടു. ഒടുവിൽ വിവരം ലഭിക്കുമ്പോൾ 224 റൺസെന്ന നിലയിലാണ് ഇന്ത്യ. ഒാസീസ് ബൗളർ നഥാൻ ലിയോൺ നാല് വിക്കറ്റ് വീഴ്ത്തി. നാല് വിക്കറ്റ് ബാക്കിയിരിക്കെ ഇന്ത്യ 76  റൺസിന് പിന്നിലാണ്. നേരത്തേ ഒന്നാമിന്ന്ിങ്സിൽ ഒാസീസ് 300 റൺസെടുത്തിരുന്നു.

ചേതേശ്വർ പൂജാരയുടെ വിക്കറ്റ് വീഴ്ത്തിയ നഥാൻ ലിയോണിൻെറ ആഹ്ലാദം
 


ഇന്ത്യൻ നിരയിൽ  കെ.എൽ രാഹുൽ(60), ചേതേശ്വർ പൂജാര(57) എന്നിവർ അർധസെഞ്ച്വറി നേടി. അജിങ്ക്യ രഹാനെ(46), ആർ.അശ്വിൻ എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. 11 റൺസെടുത്ത മുരളി വിജയിൻെറ വിക്കറ്റ് തുടക്കത്തിലേ ഇന്ത്യക്ക് നഷ്ടമായിരുന്നു. ഹസൽവുഡാണ് വിജയിനെ പുറത്താക്കിയത്.  പിന്നീടാണ്  പൂജാര- രാഹുൽ സഖ്യം ഒന്നിക്കുന്നത്. 87 റൺസാണ് സഖ്യം സ്കോർ ബോർഡിൽ ചേർത്തത്. ആദ്യത്തെ രണ്ടു സെഷനുകളിലും സഖ്യം കൃത്യമായ രീതിയിൽ സ്കോറിങ് നയിച്ചു. പരമ്പരയിലെ അഞ്ചാം അർധ സെഞ്ച്വറിയാണ് രാഹുലിൻെറത്. വൃദ്ധിമാൻ സാഹയും (9) രവീന്ദ്ര ജഡേജയുമാണ്(15) ക്രീസിൽ. 

 



 
Tags:    
News Summary - IND V AUS, 4TH TEST, DHARAMSALA

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.