കോഹ്​ലി ബാറ്റ്​സ്​മാൻ മാത്രം; ക്യാപ്​റ്റനെന്നാൽ ഗാംഗുലിയും ധോണി‍യും ​-മൈക്കൽ ക്ലാർക്ക്

ന്യൂഡൽഹി: മുൻ ആസ്ട്രേലിയൻ ക്യാപ്റ്റൻ മൈക്കൽ ക്ലാർക്കി​െൻറ ലിസ്​റ്റിൽ ധോണിയും ഗാംഗുലിയുമാണ് ഇന്ത്യയുടെ എക്ക ാലത്തെയും മികച്ച ക്യാപ്റ്റന്മാർ. ലോകത്തിലെ മികച്ച ഏകദിനതാരം ഇന്ത്യൻ ക്യാപ്്റ്റൻ വിരാട് കോഹ്​ലിയും. ഒരു ഇന്ത് യൻ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് ക്ലാർക്കി​െൻറ നിരീക്ഷണം.

കോഹ്​ലി മികച്ച കളിക്കാരനെങ്കിലും ഒരു ക്യാപ്്റ്റനെന്ന നിലക്ക് ഇനിയും പുരോഗമിക്കാനുണ്ടെന്നാണ് ക്ലാർക്കി​െൻറ പക്ഷം. സചി​െൻറയും ലാറയുടെയും കളികണ്ടുവളർന്നയാളാണ് താൻ. പക്ഷേ, ഇപ്പോൾ പറയുന്നു ഏകദിനക്രിക്കറ്റിൽ മറ്റാ​െരക്കാളും മികച്ചവൻ കോഹ്​ലി തന്നെയാണ്.

നേര​േത്ത കോഹ്​ലിയെ പുകഴ്ത്തി മുൻ ഇംഗ്ലണ്ട് ക്യാപ്്റ്റൻ നാസർഹുസൈനും രംഗത്തെത്തിയിരുന്നു. സചിൻ ടെണ്ടുൽക്കറുടെ എല്ലാ റെക്കോഡും കോഹ്​ലി മറികടക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags:    
News Summary - icc world cup 2019

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.