നോട്ടിങ്ഹാം: ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കയെ അടിച്ചിരുത്തി ടൂർണമെൻറിൽ നേടിയ മേൽക്കൈ തുടരാൻ ആതിഥേയർ തിങ്കളാഴ്ച പാകിസ്താനെ നേരിടും. വിൻഡീസിനോടേറ്റ കനത്ത പരാജയത്തിെൻറ ക്ഷീണം മാറുംമുമ്പ് കരുത്തരായ ഇംഗ്ലണ്ടിനെ നേരിടേണ്ടി വരുന്നതിലുള്ള ആശങ്കയിലാണ് പാക് ടീം. ഏകദിന ക്രിക്കറ്റിൽ ഏറ്റവും ഉയർന്ന സ്കോറുകളായ 481, 444 ഇംഗ്ലണ്ട് കണ്ടെത്തിയത് ബാറ്റ്സ്മാന്മാരുടെ പറുദീസയായ ട്രെൻഡ്ബ്രിഡ്ജ് സ്റ്റേഡിയത്തിൽനിന്നാണ്.
അതിൽ 444 പാകിസ്താനോടായിരുന്നു. അതേ സ്റ്റേഡിയത്തിൽ പാക്ടീമിനോട് 500 എന്ന സ്വപ്ന റെക്കോഡ് നേടുമോെയന്ന അടക്കംപറച്ചിലുകൾക്കിടയിലാണ് ലോകകപ്പിലെ മുഖാമുഖം. ലോകകപ്പിനു മുന്നോടിയായി നടന്ന ഇംഗ്ലണ്ട് പരമ്പരയിൽ മുഴുവൻ തോറ്റ പാക് ടീം തിങ്കളാഴ്ച വലിയ ജയപ്രതീക്ഷകളൊന്നുമില്ലെങ്കിലും വിൻഡീസിനോട് തകർന്നടിഞ്ഞ ബാറ്റിങ് കരുത്ത് വീണ്ടെടുക്കാനാവുമെന്ന പ്രതീക്ഷയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.