അംബേദ്കറിനെതിരെ ട്വീറ്റ്; ഹർദികിനെതിരെ കേസെടുക്കാൻ കോടതി നിർദേശം

ജോധ്പുർ: ഭരണഘടനാ ശിൽപി ബി.ആർ അംബേദ്കറിനെതിരായ ക്രിക്കറ്റ് താരം ഹർദിക് പാണ്ഡ്യയുടെ ട്വീറ്റ് വിവാദമായി. സംഭവത്തിൽ താരത്തിനെതിരെ കേസെടുത്ത് അന്വേഷണ റിപ്പോർട്ട് നൽകാൻ രാജസ്ഥാനിലെ ജോധ്പൂരിലെ കോടതി പോലീസിനോട് നിർദ്ദേശിച്ചു. പട്ടികജാതി-പട്ടികവർഗ നിയമത്തിന് കീഴിൽ താരത്തിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്നും നിർദേശിച്ചിട്ടുണ്ട്.

ഡിസംബർ 26നാണ് ബി.ആർ. അംബേദ്കറുടെ സംവരണ നയത്തെ എതിർത്ത് പാണ്ഡ്യ ട്വീറ്റ് ചെയ്തത്. വിവാദമായതോടെ താരം ഇത് ട്വിറ്ററിൽ നിന്ന് നീക്കിയിരുന്നു. പാണ്ഡ്യയുടെ ട്വീറ്റ് കുറ്റകരമാണെന്നും ജനവികാരം വ്രണപ്പെടുത്തുന്നതുമാണെന്നും ആരോപിച്ച് ഡി ആർ മെഹ്വാൾ എന്നയാളാണ് കോടതിയെ സമീപിച്ചത്. 

Tags:    
News Summary - hardik pandya on ambedkar- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.