Posted On
date_range Updated On
date_range മരിച്ച 25 ജവാന്മാരുടെ മക്കളുടെ വിദ്യാഭ്യാസം ഏറ്റെടുക്കുമെന്ന് ഗംഭീർ
ന്യൂഡൽഹി: ഛത്തിസ്ഗഢിൽ മാവോവാദി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞ 25 സി.ആർ.പി.എഫ് ജവാന്മാരുടെ കുടുംബത്തിന് ആശ്വാസവുമായി ക്രിക്കറ്റ് താരം ഗൗതം ഗംഭീർ. മരിച്ച 25 ജവാന്മാരുടെ മക്കളുടെ പഠനചെലവ് ഗൗതം ഗംഭീർ ഫൗണ്ടേഷൻ ഏറ്റെടുക്കുമെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.
കഴിഞ്ഞദിവസം കൊല്ലപ്പെട്ട ജവാന്മാരുടെ പെൺമക്കൾ കരയുന്ന ചിത്രം മാധ്യമങ്ങളിലൂടെ കാണാൻ കഴിഞ്ഞു. രാജ്യത്തിനുവേണ്ടി ജീവൻ വെടിയുന്നതിനെയും ക്രിക്കറ്റിൽ തോൽക്കുന്നതിനെയും താരതമ്യം ചെയ്യരുതെന്നും ഗംഭീർ പറഞ്ഞു. മാവോവാദി ആക്രമണത്തിനെതിരെ തിരിച്ചടിക്കണമെന്ന് കഴിഞ്ഞദിവസം ഗംഭീർ ആവശ്യപ്പെട്ടിരുന്നു. െഎ.പി.എല്ലിൽ ഗംഭീർ നേതൃത്വംനൽകുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ടീം ജവാന്മാേരാടുള്ള ആദരസൂചകമായി കറുത്ത ബാഡ്ജ് ധരിച്ചാണ് ഗ്രൗണ്ടിലിറങ്ങിയത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.