?????? ???????????? ??????????

‘ഒ​രു സി​ക്​​സ​ല്ല; ടീ​മി​െൻറ വി​ജ​യ​മാ​ണ്​ -ലോ​ക​ക​പ്പ്​ ’ –വാ​ർ​ഷി​ക​ത്തി​ൽ ഗം​ഭീ​റി​െൻറ തി​രു​ത്ത്​

ന്യൂ​ഡ​ൽ​ഹി: രാ​ജ്യം ഒ​ന്നാ​കെ ലോ​ക്​​ഡൗ​ണാ​യ​പ്പോ​ഴാ​ണ്​ ഇ​ന്ത്യ​യു​ടെ ​ഏ​ക​ദി​ന ലോ​ക​കി​രീ​ട നേ​ട്ട ​ത്തി​​െൻറ ഒ​മ്പ​താം വാ​ർ​ഷി​ക​മെ​ത്തി​യ​ത്. കോ​വി​ഡ്​ ഭീ​തി​യി​ൽ എ​ല്ലാം നി​ശ്ച​ല​മാ​യ​തോ​ടെ ആ​ഘോ​ഷ​വും സ​ന്തോ​ഷ​വു​മെ​ല്ലാം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​തു​ങ്ങി. അ​തി​നി​ട​യി​ൽ ​പ്ര​മു​ഖ ക്രി​ക്ക​റ്റ്​ വെ​ബ്​​സൈ​റ്റാ​യ ‘ഇ.​എ​സ്.​പി.​എ​ൻ ക്രി​ക്​ ഇ​ൻ​ഫോ’​യു​ടെ വാ​ർ​ത്ത​യും അ​തി​ന്​ മു​ൻ ഇ​ന്ത്യ​ൻ താ​രം ഗൗ​തം ഗം​ഭീ​റി​​െൻറ മ​റു​പ​ടി​യു​മാ​യി ആ​രാ​ധ​ക ലോ​ക​ത്ത്​ ച​ർ​ച്ച​യാ​യ​ത്.


2011 ലോ​ക​ക​പ്പ്​ ഫൈ​ന​ലി​ൽ ശ്രീ​ല​ങ്ക​ക്കെ​തി​രെ ഇ​ന്ത്യ​ൻ ക്യാ​പ്​​റ്റ​ൻ എം.​എ​സ്.​ ധോ​ണി വി​ജ​യം ഉ​റ​പ്പി​ച്ച സി​ക്​​സ​റി​​െൻറ ദൃ​ശ്യം പ​ങ്കു​വെ​ച്ചാ​യി​രു​ന്നു ഇ.​എ​സ്.​പി.​എ​ൻ വാ​ർ​ഷി​കം ഓ​ർ​മി​പ്പി​ച്ച​ത്. എ​ന്നാ​ൽ, ഇ​ത്​ ഫൈ​ന​ലി​ൽ 97 റ​ൺ​സ​ടി​ച്ച്​ വി​ജ​യ ശി​ൽ​പി​യാ​യ ഗം​ഭീ​റി​നെ പ്ര​കോ​പി​പ്പി​ച്ചു. ട്വി​റ്റ​റി​ലൂ​ടെ ത​ന്നെ അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി. ‘ചെ​റി​യൊ​രു ഓ​ർ​മ​പ്പെ​ടു​ത്ത​ൽ.

2011ലെ ​ലോ​ക​ക​പ്പ്​ ഇ​ന്ത്യ​യു​ടെ​യും ടീ​മി​​െൻറ​യും സ​പ്പോ​ർ​ട്ടി​ങ്​ സ്​​റ്റാ​ഫി​​െൻറ​യും വി​ജ​യ​മാ​ണ്.
ഒ​രു സി​ക്​​സി​നോ​ട്​ മാ​ത്ര​മു​ള്ള അ​മി​ത ആ​വേ​ശം വി​ടാ​ൻ സ​മ​യ​മാ​യി’ -ഗം​ഭീ​റി​​െൻറ ട്വീ​റ്റ്​ അ​തി​വേ​ഗം വൈ​റ​ലാ​യി. അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തു​മെ​ല്ലാം ആ​രാ​ധ​ക​രെ​ത്തി. ടീം ​അം​ഗ​ങ്ങ​ളും ക്രി​ക്ക​റ്റ്​ താ​ര​ങ്ങ​ളും മി​ണ്ടി​യി​ല്ലെ​ങ്കി​ലും ലോ​ക​ക​പ്പി​​െൻറ വാ​ർ​ഷി​കം ഗം​ഭീ​റി​​െൻറ ഹി​റ്റി​ൽ വ​ഴി​മാ​റി.

Tags:    
News Summary - gambir tweet-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT