സിഡ്നി: ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ വിരാട് കോഹ്ലിയെ അപമാനിക്കുന്ന ചിത്രങ്ങൾ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത പ്രമുഖ ആസ്ട്രേലിയൻ സ്പോർട്സ് ചാനൽ 'ഫോക്സ് സ്പോർട്സ് ആസ്ട്രേലിയക്ക്' മലയാളികളുടെ തെറിവിളി.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ‘വെറ്റൽ ഒാഫ് ദ വീക്ക്’ ആരെന്ന് കണ്ടെത്താൻ വോട്ടു ചെയ്യാനാവശ്യപ്പെട്ട് കോഹ്ലിയുടെ ചിത്രം പാണ്ട, പട്ടി, പൂച്ച എന്നിവക്കൊപ്പം ‘ഫോക്സ് സ്പോർട്സ് ആസ്ട്രേലിയ’യുടെ ഫേസ്ബുക് പേജിൽ പ്രത്യക്ഷപ്പെട്ടത്.
ഇന്ത്യൻ നായകൻ കോഹ്ലിയെ ആസ്ട്രേലിയൻ മാധ്യമങ്ങൾ വില്ലനായി ചിത്രീകരിച്ചതിന് പിന്നാലെയായിരുന്നു പുതിയ വിവാദമുണ്ടായത്. ക്രിക്കറ്റിലെ ഡി.ആർ.എസ് റിവ്യൂവുമായി ബന്ധപ്പെട്ട് ആസ്ട്രേലിയൻ ക്യാപ്റ്റൻ സ്മിത്തിനെതിരെ രംഗത്തെത്തിയിരുന്നു. ഇതേ തുടർന്നാണ് ആസ്ട്രേലിയൻ മാധ്യമങ്ങൾ കോഹ്ലിയെ പരിഹസിച്ചത്. ഡി.ആർ.എസ്. റിവ്യൂവിനായി സ്മിത്ത് ഡ്രസിങ് റൂമിൻെറ സഹായം തേടിയെന്നായിരുന്നു കോഹ്ലിയുടെ ആരോപണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.