മുൻ ഇന്ത്യൻ ക്രിക്കറ്റ്​ താരം മാധവ്​ ആപ്​തെ അന്തരിച്ചു

മുംബൈ: ഇന്ത്യയുടെ ആദ്യകാല ഒാപണിങ്​ ബാറ്റ്​സ്​മാൻ മാധവ്​ ആപ്​തെ (86) അന്തരിച്ചു. ഹൃദയാഘാതംമൂലം മുംബൈയിലെ ആശുപത്ര ിയിലായിരുന്നു അന്ത്യം. ഏഴു ടെസ്​റ്റ്​ മത്സരങ്ങളിൽനിന്ന്​ 49.24 റൺസ്​ ശരാശരിയിൽ 542 റൺസെടുത്തു​. ഒരു ടെസ്​റ്റ്​ പരമ്പരയിൽ 400 റൺസിലധികം സ്​കോർ ചെയ്​ത ആദ്യ ഒാപണറെന്ന റെക്കോഡ്​ ആപ്​തെക്കാണ്​ (1953ൽ വിൻഡീസിനെതിരെ 460 റൺസ്​).

വിനു മങ്കാദ്​, പോളി ഉമ്രിഗർ, വിജയ്​ ഹസാരെ, റൂസി മോദി എന്നിവരുടെ സമകാലികനായ ആപ്​തെ ആഭ്യന്തര ക്രിക്കറ്റിൽ മുംബൈയെ നയിച്ചിട്ടുണ്ട്​. ക്രിക്കറ്റ്​ ക്ലബ്​ ഒാഫ്​ ഇന്ത്യ പ്രസിഡൻറായിരിക്കേ ആപ്​തെ നിയമങ്ങളിൽ വരുത്തിയ മാറ്റങ്ങളുടെ അടിസ്​ഥാനത്തിലാണ്​ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന്​ ക്ലബി​നായി കളിക്കാനായത്​. സചിൻ ടെണ്ടുൽകർ, വിനോദ്​ കാംബ്ലി, യൂസുഫ്​ പത്താൻ തുടങ്ങിയവർ അനുശോചിച്ചു.
Tags:    
News Summary - Former India International Madhav Apte Passes Away at 86

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.