കൗമാര ലോകകപ്പി​െൻറ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി- VIDEO

മുംബൈ: കൗമാര ലോകകപ്പി​​െൻറ ആവേശവുമായി ടൂർണമ​െൻറി​​െൻറ ഒൗദ്യോഗിക ഗാനം പുറത്തിറങ്ങി. മുംബൈയിൽ നടന്ന ചടങ്ങിൽ ലോകകപ്പ്​ സംപ്രേഷണാവകാശമുള്ള സോണി പിക്​ചേഴ്​സ്​ ഗാനം പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ആരാധകർക്കിടയിൽ ഹിറ്റാവുകയും ചെയ്​തു.

അമിതാഭ്​ ഭട്ടാചാര്യ എഴുതിയ വരികൾ പ്രീതമാണ്​ സംഗീതസംവിധാനം നിർവഹിച്ചത്​. പ്രമുഖ ഗായകരായ സുനിധി ചൗഹാൻ, നീതി മോഹൻ, കേന്ദ്രമന്ത്രി കൂടിയായ ബാബുൽ സുപ്രിയ, ഷാൻ, പാപോൺ, മിക എന്നിവർ പാടി അഭിനയിക്കുന്ന ലോകകപ്പ്​ ഗാനത്തിൽ അഭിഷേക്​ ബച്ചൻ, ഫുട്​ബാൾ താരം ബൈച്യുങ്​ ബൂട്ടിയ, വനിത ഫുട്​ബാളർ ബാലാ ദേവി, ക്രിക്കറ്റ്​ ഇതിഹാസം സചിൻ ടെണ്ടുൽകർ എന്നിവരും ചുവടുകളുമായി പ്രത്യക്ഷപ്പെടുന്നുണ്ട്​.

കേരളത്തി​​െൻറ കഥകളിയും ഗ്രാമീണ ഫുട്​ബാളും മുതൽ രാജ്യത്തി​​െൻറ എല്ലാ മുഖങ്ങളും ലോക ഫുട്​ബാളി​ലെ നിറമുള്ള മുഹൂർത്തങ്ങളും 1.30 മിനിറ്റ്​ മാത്രം ദൈർഘ്യമുള്ള ഒൗദ്യോഗിക ഗാനത്തിൽ മിന്നിമായുന്നു.
 

Full View
Tags:    
News Summary - FIFA U-17 World Cup song officially launched- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.