ഡ്വയ്​ൻ ബ്രാവോ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു

കിങ്​സറ്റൺ: വെസ്​റ്റ്​ ഇൻഡീസ്​ താരം ഡ്വയ്​ൻ ബ്രാവോ അന്താരാഷ്​ട്ര ക്രിക്കറ്റിൽ നിന്ന്​ വിരമിച്ചു. 14 വർഷത്തെ കരിയറിന്​ വിരാമമിട്ട്​​ ക്രിക്കറ്റി​​െൻറ മൂന്ന്​ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണെന്ന്​ ബ്രാവോ പറഞ്ഞു​. എങ്കിലും ഫ്രാഞ്ചൈസികൾക്കായി ട്വൻറി 20 മൽസരങ്ങൾ കളിക്കുന്നത്​ തുടരുമെന്ന്​ അദ്ദേഹം അറിയിച്ചു.

40 ടെസ്​റ്റുകളിലും 164 ഏകദിനങ്ങളിലും 66 ട്വൻറി 20 മൽസരങ്ങളിലും ബ്ര​ാവോ വിൻഡീസ്​ തൊപ്പി അണിഞ്ഞിട്ടുണ്ട്​. 2004ലാണ്​ ടീമിനായി അരങ്ങേറ്റം കുറിച്ചത്​. രണ്ട്​ വർഷം മുമ്പ്​ അബുദാബിയിൽ പാകിസ്​താനെതിരെ നടന്ന ട്വൻറി 20യിലാണ്​ ബ്രാവോ അവസാനമായി വിൻഡീസ്​ കുപ്പായത്തിൽ കളിച്ചത്​. 2014ന്​ശേഷം ഏകദിനങ്ങളിലും 2010ന്​ ശേഷം ടെസ്​റ്റിലും ബ്രാവോ കളിച്ചിരുന്നില്ല.

ഇന്ന്​ താൻ ഒൗദ്യോഗികമായി ക്രിക്കറ്റി​​െൻറ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിക്കുകയാണ്​. വിൻഡീസിനായി ആദ്യ മൽസരം കളിച്ച്​ 14 വർഷങ്ങൾക്ക്​ ശേഷമാണ്​ വിരമിക്കൽ. ലോഡ്​സിൽ 2004ൽ ഇംഗ്ലണ്ടിനെതിരെ ആദ്യമൽസരത്തിനിറങ്ങിയത്​ ഇപ്പോഴും തനിക്ക്​ ഒാർമയുണ്ട്​. 14 വർഷങ്ങൾക്ക്​ ശേഷവും ക്രിക്കറ്റിനോടുള്ള ത​​െൻറ അഭിനിവേശത്തിൽ കുറവുണ്ടായിട്ടില്ലെന്നും ബ്രാവോ പറഞ്ഞു.

Tags:    
News Summary - Dwayne Bravo Announces Retirement-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.