ന്യൂഡൽഹി: ദേശീയ ടീമിൽനിന്ന് പുറത്തായി 12 വർഷത്തിനു ശേഷം ദിനേഷ് മോഗിയയുടെ വിരമി ക്കൽ പ്രഖ്യാപനം. മുൻ ഇന്ത്യൻ ബാറ്റ്സ്മാൻ മോംഗിയ 42ാം വയസ്സിലാണ് ക്രിക്കറ്റിെൻറ എല്‍ ലാ ഫോർമാറ്റിൽനിന്നും വിരമിക്കുന്നതായി അറിയിച്ചത്. 2007ലാണ് ഇന്ത്യൻ കുപ്പായത്തിൽ അവസാനമായി കളിച്ചത്.
അതിനിടെ, വിമത ലീഗായ െഎ.സി.എല്ലിൽ കളിച്ചതോടെ ബി.സി.സി.െഎ വിലക്കേർപ്പെടുത്തി. തുടർന്ന് ദേശീയ ടീമിൽ തിരിച്ചെത്താൻ കഴിഞ്ഞിരുന്നില്ല. ഇടക്കാലത്ത് ഒത്തുകളി വിവാദവുമായി ബന്ധപ്പെട്ടും അദ്ദേഹത്തിെൻറ പേര് ഉയർന്നെങ്കിലും ബി.സി.സി.െഎ കുറ്റമുക്തനാക്കി.
ഇടംകൈയൻ സ്പിന്നർ കൂടിയായ ദിനേഷ് മോംഗില 2003 ലോകകപ്പ് ഫൈനലിലെത്തിയ ഇന്ത്യൻ ടീമിെൻറ ഭാഗമായിരുന്നു. 2001 മാർച്ചിൽ ആസ്ട്രേലിയക്കെതിരായിരുന്നു അരങ്ങേറ്റം. ആറ് വർഷം നീണ്ട കരിയിറല 57 ഏകദിനങ്ങൾ കളിച്ചു. ഒരു സെഞ്ച്വറി ഉൾപ്പെടെ 1230 റൺസാണ് സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.