കാൽപന്താരവത്തിലും ധോണിയെ മറക്കാതെ ആരാധകർ

മലപ്പുറം: ​നാടും നഗരവും ഫുട്​ബാൾ ലോകകപ്പ്​ ആരവങ്ങളിൽ മുഴുകിയിരിക്കു​േമ്പാഴും മഹേന്ദ്ര സിംഗ്​ ധോണിയുടെ ജന്മദിനം മറക്കാതെ ഒരു കൂട്ടം ആരാധകർ. 

അതും മലപ്പുറത്തുകാരാണെന്നതാണ്​ ഏറെ കൗതുകം. ആൾ​​ കേരള ധോണി ഫാൻസ്​ അസോസിയേഷൻ മലപ്പുറം കമ്മിറ്റിയുടെ നേതൃത്വത്തിൽ എടവണ്ണ ചാത്തല്ലൂർ ആദിവാസി കോളനിയിലെ 70ഒാളം കുടുംബങ്ങൾക്ക്​ നിത്യോപയോഗ സാധനങ്ങളും വസ്​ത്രവും വിതരണം ചെയ്​താണ്​ തങ്ങളുടെ സ്വന്തം മഹിയുടെ ജന്മദിനം അവർ ആഘോഷിച്ചത്​. 

ആദിവാസികൾക്കൊപ്പം തന്നെ ബിരിയാണി വിളമ്പിയും കേക്ക്​മുറിച്ചും ഒരു ദിവസം മുഴുവൻ ചിലവഴിച്ചു. മലപ്പുറം ജില്ലാ ഹെഡ്​  അരുൺഘോഷ്​ വണ്ടൂർ, ട്രഷറർ അഖിൽ എടപ്പാൾ, പ്രോഗ്രാം കൺവീനർ മുഹമ്മദലി, അലി അബ്ബാസ്​, ഷാനവാസ്​, ലുതുഫ്​ പന്തല്ലൂർ എന്നിവർ​ നേതൃത്വം നൽകി.

Tags:    
News Summary - dhoni fans kerala- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT