മിര്‍പുര്‍: കരിയറിലെ രണ്ടാമത്തെ ടെസ്റ്റിനിറങ്ങിയ മെഹ്ദി ഹസന്‍ മിര്‍സ എന്ന 19കാരന്‍െറ മാന്ത്രികവിരലുകളാല്‍ ബംഗ്ളാദേശ് ധാക്കയില്‍ ചരിത്രമെഴുതി. ടെസ്റ്റില്‍ ഇംഗ്ളണ്ടിനെതിരെ തങ്ങളുടെ ആദ്യ ജയം കുറിച്ച ബംഗ്ളാ കടുവകള്‍ പരമ്പര സമനിലയിലുമാക്കി (1-1).
108 റണ്‍സിനായിരുന്നു ജയം. ഒരു സെഷനില്‍ പത്ത് വിക്കറ്റുകളും കൊയ്തെടുത്തുകൊണ്ടായിരുന്നു ആതിഥേയര്‍ ചരിത്രനേട്ടം സ്വന്തമാക്കിയത്. മെഹ്ദി ഹസന്‍ രണ്ട് ഇന്നിങ്സുകളിലായി 12 വിക്കറ്റുകള്‍ വീഴ്ത്തി. ഒന്നാം ഇന്നിങ്സില്‍ ലീഡ് വഴങ്ങിയ ബംഗ്ളാദേശ് തകര്‍പ്പന്‍ കളി പുറത്തെടുത്ത് രണ്ടാം ഇന്നിങ്ങ്സില്‍ 296 റണ്‍സാണ് അടിച്ചുകൂട്ടിയത്. തുടര്‍ന്ന് 273 റണ്‍സിന്‍െറ വിജയലക്ഷ്യം പിന്തുടരാന്‍ ബാറ്റുവീശിയ ഇംഗ്ളീഷ് നിര 164 റണ്‍സ് നേടുന്നതിനിടെ മെഹ്ദിഹസനും ഷാക്കിബുല്‍ ഹസനും അഴിച്ചുവിട്ട ബംഗ്ളാ ആക്രമണത്തിനുമുന്നില്‍ കൂപ്പുകുത്തി. ഇതോടെ ചരിത്രത്തിലിടം നേടിയ 108 റണ്‍സ് വിജയംകുറിച്ച് രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ ബംഗ്ളാദേശ്, ഇംഗ്ളണ്ടിനൊപ്പമത്തെി.
നിര്‍ഭാഗ്യംകൊണ്ട് ഹാട്രിക് നേട്ടം നഷ്ടമായ ഷാക്കിബ് മൂന്നുപേരെ പൂജ്യത്തിന് മടക്കി അഞ്ചു വിക്കറ്റുകള്‍ നേടി. ക്യാപ്റ്റന്‍ അലസ്റ്റയര്‍ കുക്കും (59) ബെന്‍ ഡക്കറ്റും (56) മികച്ച തുടക്കം കുറിച്ച ഇംഗ്ളണ്ട് നിര സ്കോര്‍ 100 കടന്നതോടെ തകര്‍ന്നടിയുകയായിരുന്നു.
വെസ്റ്റിന്‍ഡീസിനും സിംബാബ്വെക്കും ശേഷം ബംഗ്ളാദേശിന് മുന്നില്‍ ടെസ്റ്റില്‍ തോല്‍വി വഴങ്ങുന്ന മൂന്നാമത്തെ ടീമായി ഇംഗ്ളണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.