പ​ന്തി​ൽ ​കൃ​ത്രി​മം: ആസ്ട്രേലിയൻ കോച്ച് ലേമാനും രാജി വെച്ചു

കേപ്ടൗൺ: ആസ്ട്രേലിയൻ ക്രിക്കറ്റ് ടീമിൻറെ പരിശീലക സ്ഥാനത്തു നിന്നും ഡാരൻ ലേമാൻ രാജി വെച്ചു. പ​ന്തി​ൽ ​കൃ​ത്രി​മം കാ​ണി​ച്ച സം​ഭ​വ​ത്തിൻെറ പശ്ചാത്തലത്തിലാണ് രാജി. ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ടെസ്റ്റിനുശേഷം ലേമാന്‍ പദവി ഒഴിയും. കഴിഞ്ഞ അഞ്ച് വർഷമായി ആസ്ട്രേലിയൻ പരിശീലകനായി പ്രവർത്തിക്കുന്ന ലേമാന് കീഴിൽ രണ്ട് ആഷസ് പരമ്പരയും 2015 ലോകകപ്പും കംഗാരുക്കൾ നേടിയിട്ടുണ്ട്. 2019 ആഷസ് വരെ ലേമാനുമായി ക്രിക്കറ്റ് ബോർഡിന് കരാറുണ്ടായിരുന്നു.
 

ആസ്​ട്രേലിയൻ ടീമിനൊപ്പമുള്ള എ​​െൻറ അവസാന ടെസ്​റ്റാണിത്​. കളിക്കാരോട്​ വിടപറയലാണ്​ എനിക്ക്​ ചെയ്യേണ്ടിവരുന്ന ഏറ്റവും പ്രയാസകരമായ കാര്യം. സ്​റ്റീവ്​ സ്​മിത്തി​​െൻറയും കാമറോൺ ബാൻക്രോഫ്​റ്റി​​െൻറയും വാർത്തസമ്മേളനങ്ങൾ കണ്ടപ്പോൾ ആസ്​ട്രേലിയൻ ക്രിക്കറ്റിന്​ മുന്നോട്ടുപോകാൻ എ​​െൻറ രാജിക്ക്​ യോജിച്ച സമയമാണിതെന്ന്​ മനസ്സിലായി. മാധ്യമപ്രവർത്തകർക്കുമുന്നിൽ സ്​മിത്ത്​ കരയുന്നത്​ കണ്ടപ്പോൾ ഞാൻ ശരിക്കും വേദനിച്ചു. എല്ലാ കളിക്കാരും വിഷമത്തിലാണ്​. കഴിഞ്ഞ ഒരാഴ്​ച ഞാനും കുടുംബവും കടുത്ത അപമാനമാണ്​ നേരിട്ടത്​. കുടുംബത്തോട്​ സംസാരിച്ചപ്പോൾ ഇതാണ്​ സ്ഥാനമൊഴിയാൻ ഉചിതമായ സമയമെന്നാണ്​ അവർ പറഞ്ഞത്​. ആസ്​ട്രേലിയൻ ടീമി​​െൻറ സംസ്​കാരത്തിന്​ ഉത്തരവാദി കോച്ച്​ എന്ന നിലയിൽ ഞാനാണ്​. ഞാൻ രാജിവെക്കുന്നില്ലെന്ന്​ ഇന്നലെ പറഞ്ഞെങ്കിലും ഇന്ന്​ സ്​മിത്തി​​െൻറയും ബാൻക്രോഫ്​റ്റി​​െൻറയും വേദന കണ്ടപ്പോൾ രാജിവെക്കുന്നതാണ്​ ഉചിതമെന്ന്​ തിരിച്ചറിഞ്ഞു. ടീമി​നെ പൊതുവായി വിലയിരുത്തുന്നതിനും പൊതുജനങ്ങൾക്കിടയിൽ വിശ്വാസ്യത വീണ്ടെടുക്കുന്നതിനും ക്രിക്കറ്റ്​ ആസ്​ട്രേലിയക്കിത്​ ഉപകാരപ്രദമാവും -ലെഹ്​മാ​ൻ



പന്ത് ചുരുണ്ടലിൽ കോച്ചിന് ബന്ധമില്ലെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയ സ്മിത്തിനെയും വാര്‍ണറെയും ഒരു വര്‍ഷത്തേക്കും ബാന്‍ക്രോഫ്റ്റിനെ ആറു മാസത്തേക്കുമാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയിരുന്നത്. 

Tags:    
News Summary - Darren Lehmann to quit as Australia coach -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.