‘‘ആദ്യം രാജ്യം’’; രഞ്​ജി ഫൈനലിൽ ജഡേജയെ ഗാംഗുലി കളിപ്പിക്കില്ല

ഡൽഹി: രഞ്​ജി ട്രോഫി ഫൈനലിൽ കളിക്കാൻ രവീന്ദ്ര ജഡേജയെ വിട്ടുതരണമെന്ന സൗരാഷ്​ട്ര ക്രിക്കറ്റ്​ അസോസിയേഷ​​െൻറ ആവശ്യം ബി.സി.സി.​െഎ നിരാകരിച്ചു. പ്രഥമപരിഗണന രാജ്യത്തി​നാണെന്ന പോളിസി ​പ്രകാരമാണ്​ തീരുമാനം. മാർച്ച്​ ഒമ്പതിന്​ ആരംഭിക്കുന്ന രഞ്​ജി ഫൈനലിൽ ചേതേശ്വർ പൂജാര സൗരാഷ്​ട്രക്കായും വൃദ്ധിമാൻ സാഹ ബംഗാളിനായും കളിക്കാനിറങ്ങും. എന്നാൽ മാർച്ച്​ 12മുതൽ ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പര ആരംഭിക്കുന്നതിനാലാണ്​ ഇന്ത്യൻ ടീമംഗമായ ജഡേജയെ രഞ്​ജിക്കായി വിട്ടുകൊടുക്കാതിരുന്നത്​.

സൗരാഷ്​ട്ര ക്രിക്കറ്റ്​ അസോസിയേഷൻ പ്രഡിഡൻറ്​ ജയ്​ദേവ്​ ഷാ ആണ്​ ബി.സി.സി​.​െഎ പ്രസിഡൻറ്​ സൗരവ്​ ഗാംഗുലിയോട്​ ജഡേജയെ വിട്ടുതരാൻ ആവശ്യമുന്നയിച്ചത്​. ജഡേയെ വിട്ടുതരാത്തതിലുള്ള നീരസം ജയ്​ദേവ്​ ഷാ പങ്കുവെച്ചു.

‘‘രഞ്​ജി ട്രോഫി ഫൈനൽ നടക്കുന്ന ദിവസങ്ങളിൽ അന്താരാഷ്​ട്ര മത്സരങ്ങൾ നടത്തരുതെന്നാണ്​ ത​​െൻറ അഭിപ്രായം. ​െഎ.പി.എൽ സമയങ്ങളിൽ ബി.സി.സി​.​െഎ അന്താരാഷ്​ട്ര മത്സരങ്ങൾ നടത്തുമോ? ഇല്ല, കാരണം അത്​ പണം നൽകും. പ്രമുഖ താരങ്ങൾ ഫൈനലിലെങ്കിലും കളിച്ചാലേ രഞ്​ജി ട്രോഫി ശ്രദ്ധിക്കപ്പെടൂ’’. ജയ്​ദേവ്​ ഷാ കൂട്ടിച്ചേർത്തു.

Tags:    
News Summary - Country comes first: Sourav Ganguly says no to Ravindra Jadeja playing Ranji Trophy final

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.