സി.കെ. നായിഡു ട്രോഫി: ഫാബിദ് ഫാറൂഖ് കേരള ക്യാപ്റ്റൻ
കൊച്ചി: ഒക്ടോബറിൽ ആരംഭിക്കുന്ന കേണൽ സി.കെ. നായിഡു ട്രോഫി മത്സരത്തിനുള്ള അണ്ടർ-23 കേരള ടീം പ്രഖ്യാപിച്ചു. 15 അംഗ ടീമിനെ ഫാബിദ് ഫാറൂഖ് അഹമ്മദ് നയിക്കും. സിജോമോൻ ജോസഫ് (വൈസ് ക്യാപ്റ്റൻ), വിഷ്ണുരാജ് (വിക്കറ്റ് കീപ്പർ), രോഹൻ എസ്. കുന്നുമ്മൽ, ആനന്ദ് കൃഷ്ണൻ, അനുജ് ജോതിൻ, ആൽബിൻ ഏലിയാസ്, കെ.സി. അക്ഷയ്, അത്തിഫ് ബിൻ അഷ്റഫ്, എഫ്. ഫാനൂസ്, വൈശാഖ് ചന്ദ്രൻ, റാബിൻ കൃഷ്ണ, ആനന്ദ് ജോസഫ്, വിശ്വേശർ എ. സുരേഷ്, വിഷ്ണു എൻ. ബാബു എന്നിവരാണ് ടീമംഗങ്ങൾ.
ഒക്ടോബർ എട്ടിന് ഗുജറാത്തിനെതിരെയാണ് കേരളത്തിെൻറ ആദ്യ മത്സരം. 15ന് ഹരിയാന, 25ന് മുംബൈ, നവംബർ 11ന് തമിഴ്നാട് ടീമുകളെയും നേരിടും. മൂന്നു മത്സരങ്ങൾക്ക് വയനാട് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. വ്യാഴാഴ്ച മുതൽ ഒക്ടോബർ അഞ്ചുവരെ കൃഷ്ണഗിരി സ്റ്റേഡിയത്തിലാണ് ടീമിെൻറ പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.