ഡൽഹിയെ വാരി ചെന്നൈക്ക്​ രണ്ടാം ജയം

ന്യൂഡൽഹി: തുടർച്ചയായ രണ്ടാം മത്സരത്തിലും ജയിച്ച്​ ചെന്നൈ സൂപ്പർ കിങ്​സ്​ കുതിപ്പ്​ തുടരുന്നു. ഡൽഹി ക്യാപിറ് റൽസിനെ ആറ്​ വിക്കറ്റിന്​ തോൽപിച്ചാണ്​ ധോണിപ്പടയുടെ മുന്നേറ്റം. ഡൽഹി ഉയർത്തിയ 148 റൺസ്​ വിജയലക്ഷ്യം അവസാന ഒാവ റിലാണ്​ ചെന്നൈ മറികടക്കുന്നത്​. സ്​കോർ: ഡൽഹി ക്യാപിറ്റൽസ്​-147/6 (20 ഒാവർ), ചെന്നൈ സൂപ്പർ കിങ്​സ്​-150/4 (19.4).

ഡൽഹി ഉയർ ത്തിയ വിജയലക്ഷ്യത്തിലേക്ക്​ ഷെയ്​ൻ വാട്​സനാണ്​ ചെന്നൈക്ക്​ ജയത്തിലേക്കുള്ള അടിത്തറ ഒരുക്കിയത്​. മൂന്ന്​ സി ക്​സും നാല്​ ഫോറും അതിർത്തി കടത്തിയ വാട്​സൻ, 26 പന്തിൽ 44 റൺസെടുത്തു. ഒാപണർ അമ്പാട്ടി റായുഡു(5) മൂന്നാം ഒാവറിൽ പുറത്തായതിനു പിന്നാലെയാണ്​ വാട്​സൻ ഗിയർ മാറ്റിയത്​. പന്തി​​െൻറ സ്​റ്റമ്പിങ്​ മികവിലാണ്​ വാട്​സൻ പുറത്താവുന്നത്​.

മറുതലക്കലുണ്ടായിരുന്ന സുരേഷ്​ റെയ്​നയും സ്​കോർ അടിതുടങ്ങിയപ്പോൾ സ്​കോർ കുതിച്ചു( 16 പന്തിൽ 30). അമിത്​ മിശ്രയുടെ ഒാവറിൽ പന്തിന്​ ക്യാച്ച്​ നൽകിയാണത്​ റെയ്​ന മടങ്ങിയത്​. ഏറെക്കുറെ ലക്ഷ്യത്തിലേക്ക്​ അടുത്ത ടീമിനെ ഒടുവിൽ കേദാർ ജാദവ്​(27) ക്യാപ്​റ്റൻ എം.എസ്​ ധോണി(32*), ഡ്വെയ്​ൻ ബ്രാവോ(4*) എന്നിവർ ചേർന്ന്​ ജയത്തിലെത്തിച്ചു.
നേരത്തെ, ആദ്യ മത്സരത്തിലേതുപോലെ വെടിക്കെട്ട്​ പ്രതീക്ഷിച്ചെത്തിയ ആരാധകരെ നിരാശയിലാക്കുന്നതായിരുന്നു ഡൽഹി ക്യാപിറ്റൽസി​​െൻറ പ്രകടനം​. ഒാപണർ ശിഖർ ധവാൻ (51)അർധസെഞ്ച്വറിയുമായി തുടങ്ങിയെങ്കിലും ആദ്യം ബാറ്റുചെയ്​ത ഡൽഹിക്ക്​ നേടാനായത്​ 147 റൺസ് മാത്രമാണ്​.

മികച്ച തുടക്കത്തിനു പിന്നാലെയാണ്​ ഡൽഹിയുടെ റൺറേറ്റ്​ താഴ്​ന്നത്​. പൃഥ്വി ഷായും ശിഖർ ധവാനും ഡൽഹിക്ക്​ ആശ്വസിക്കാവുന്ന തുടക്കം​ നൽകി​. 36 റൺസി​​െൻറ പാർട്​ണർഷിപ്പുമായി നീളുന്നതിനിടയിൽ ഷായെ (25) ദീപക്​ ചഹർ കുരുക്കി. ക്രീസിലെത്തിയ ക്യാപ്​റ്റൻ ശ്രേയസ്​ അയ്യറിനും (18)അധികം ആയുസ്സുണ്ടായില്ല.

അപ്പോഴും സിക്​സറിനുള്ള ശ്രമങ്ങളില്ലാതെ ധവാൻ കരുതിക്കളിച്ചു. ആളിക്കത്തിത്തുടങ്ങിയ ഋഷഭ്​ പന്തും(25) പുറത്തായതോടെ പിന്നീടുള്ള താരങ്ങൾ പെ​െട്ടന്ന്​ മടങ്ങി. ഇതോടെ ഡൽഹി 147ൽ ഒതുങ്ങി.

Tags:    
News Summary - Chennai super kings-Delhi Capitals-Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.