Posted On
date_range Updated On
date_range മിതാലി രാജിൻെറ ജീവിതകഥ സിനിമയാകുന്നു
മുംബൈ: ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം നായിക മിതാലി രാജിന്റെ ജീവിതകഥ സിനിമയാകുന്നു. വിയാകോം 18 മോഷന്‍ പിക്ചേഴ്സ് ആണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
കായികരംഗം കരിയറാക്കാന്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടികള്‍ക്ക് സിനിമ പ്രചോദനമായിരിക്കുമെന്നാണ് ചിത്രത്തെ കുറിച്ച് മിതാലി പ്രതികരിച്ചു. പതിനാറാം വയസില്‍ ക്രിക്കറ്റ് ലോകത്തേക്കെത്തിയ മിതാലി ഏകദിന ക്രിക്കറ്റില്‍ 6000 സ്കോര്‍ നേടിയ ആദ്യ വനിതാ താരമാണ്. ഇക്കഴിഞ്ഞ വനിതാ ക്രിക്കറ്റ് ലോകകപ്പിലും 34 കാരിയായ മിതാലി മികച്ച പ്രകടനമാണ് കാഴ്ച വച്ചത്. പത്മശ്രീ , അര്‍ജുന അവാര്‍ഡ് എന്നിവ നല്‍കി രാജ്യം മിതാലിയെ ആദരിച്ചിട്ടുണ്ട്.
നേരത്തെ ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍, മുന്‍ ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണി, ബോക്സിങ് താരം മോരി കോം എന്നിവരുടെ ജീവിതവും കരിയറും പറയുന്ന സിനിമകൾ പുറത്തിറങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.